ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തര്‍ ജയം തുടരുന്നു. ഒമ്പതാം റൗണ്ട് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബ്രൈട്ടണേയും ചെല്‍സി നോര്‍വിച്ച് സിറ്റിയേയുമാണ് തോല്‍പ്പിച്ചത്.
ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് ബ്രൈട്ടണെതിരെ സിറ്റിയുടെ വിജയം. സിറ്റിക്കായി ഫില്‍ ഫോഡന്‍ (28, 31 മിനുട്ട്) ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഇല്‍കായ് ഗുണ്ടോഗന്‍ (13ാം മിനുട്ട്) , റിയാദ് മെഹ്‌റസ് (95ാ മിനുട്ട്) എന്നിവരും വലകുലുക്കി. 81ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ അലെക്‌സിസ് മാക്ക് അലിസ്റ്ററാണ് ബ്രൈട്ടന്‍റെ ആശ്വാസ ഗോള്‍ നേടിയത്.
നോര്‍വിച്ച് സിറ്റിയെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് ചെല്‍സി തറപറ്റിച്ചത്. ഒരു പെനാല്‍ട്ടിയടക്കം മൂന്ന് ഗോളടിച്ച മേസണ്‍ മൗണ്ടാണ് ചെല്‍സിക്കായി മിന്നിയത്. കാലം ഹഡ്‌സണ്‍ ഒഡോയ്, റീസ് ജെയിംസ്, ബെന്‍ ചില്‍വെല്‍ എന്നിവരും ചെല്‍സിയ്ക്കായി ലക്ഷ്യം കണ്ടു.
ഈ സീസണില്‍ ഒരു ടീമിന്‍റെ ഏറ്റവും വലിയ വിജയം കൂടിയാണിത്. മത്സരത്തോടെ ഒമ്പത് മത്സരങ്ങളില്‍ നിന്നും ഏഴ് വിജയം നേടിയ ചെല്‍സി 22 പോയിന്‍റോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഒമ്പത് മത്സരങ്ങളില്‍ ആറ് വിജയമുള്ള സിറ്റി 20 പോയിന്‍റോടെ രണ്ടാമതാണ്.
also read: ഹാര്‍ദിക്കിന് പകരമാകാന്‍ ശാര്‍ദുലിനാവില്ലെന്ന് ആകാശ് ചോപ്ര
മറ്റൊരു മത്സരത്തില്‍ എവര്‍ട്ടണെ വാറ്റ്‌ഫോര്‍ഡ് കീഴടക്കി. രണ്ടിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് വാറ്റ്‌ഫോര്‍ഡ് ജയം പിടിച്ചത്. ക്രിസ്റ്റല്‍ പാലസ്-ന്യൂ കാസില്‍ (1-1), ലീഡ്‌സ് യുണൈറ്റഡ്-വോള്‍വ്‌സ് (1-1), സതാംപ്ടണ്‍-ബേണ്‍ലി (2-2) മത്സരങ്ങള്‍ സമനിലയിലായി.