സാവോപോളോ: ഇതിഹാസ ഫുട്‌ബോള്‍ താരം പെലെ ആശുപത്രി വിട്ടു. വന്‍കുടലിൽ മുഴ കണ്ടെത്തിയതിനെ തുടർന്നുള്ള കീമോതെറാപ്പി ചികിത്സയുടെ ഭാഗമായി ഡിസംബർ ആദ്യമാണ് പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി വിട്ടെങ്കിലും ചികിത്സ തുടരും.
നിലവിൽ അദേഹത്തിന്‍റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബറിൽ ഒരു മാസത്തോളം അദ്ദേഹം ആശുപത്രിയിൽ തുടർന്നിരുന്നു.
ആശുപത്രി വിട്ട ഇതിഹാസ താരം തന്‍റെ ചെറുപ്പകാലത്തെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താണ് തിരിച്ചുവരവ് ആരാധകരെ അറിയിച്ചത്. ''ഞാൻ വീട്ടിലേക്ക് മടങ്ങുകയാണ്. വാഗ്ദാനം ചെയ്തതുപോലെ, ഞാൻ എന്റെ കുടുംബത്തോടൊപ്പം ക്രിസ്മസ് ചെലവഴിക്കും. എല്ലാവർക്കും നന്ദി" ചിത്രത്തിന് താഴെ അദ്ദേഹം കുറിച്ചു.
ALSO READ അനന്ത്നാഗിൽ ഏറ്റുമുട്ടല്‍ ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു