ETV Bharat / sports

യുവേഫ നേഷൻസ് ലീഗ് രണ്ടാം സെമി ഇന്ന് - ഇംഗ്ലണ്ട്

രണ്ടാം സെമി ഫൈനലില്‍ ഇന്ന് കരുത്തരായ നെതര്‍ലന്‍ഡ്സും ഇം​ഗ്ലണ്ടും ഏറ്റുമുട്ടും

യുവേഫ നേഷൻസ് ലീഗ് രണ്ടാം സെമി ഇന്ന്
author img

By

Published : Jun 6, 2019, 10:03 PM IST

യുവേഫ നേഷന്‍സ് ലീ​ഗ് രണ്ടാം സെമി ഫൈനലില്‍ ഇന്ന് കരുത്തരായ നെതര്‍ലന്‍ഡ്സും ഇം​ഗ്ലണ്ടും ഏറ്റുമുട്ടും. ഇന്ന് രാത്രി 12.15ന് പോര്‍ച്ചു​ഗലിലാണ് മത്സരം നടക്കുന്നത്.

ഗ്രൂപ്പ് ​​ഘട്ടത്തില്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനേയും മുന്‍ ചാമ്പ്യന്മാരായ ജര്‍മനിയേയും മറികടന്നാണ് നെതര്‍ലന്‍ഡ്സ് സെമി ഫൈനലിലേക്ക് പ്രവേശിച്ചത്. നായകന്‍ വിര്‍ജില്‍ വാന്‍ ഡിക്കിന്‍റെ കീഴില്‍ സൂപ്പര്‍ താരങ്ങളെല്ലാം അണിനിരക്കുന്ന തകർപ്പൻ ടീമിനെയാണ് ഡച്ച്‌ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍ ഇന്ന് ഇംഗ്ലണ്ടിനെതിരെ അണിനിരത്തുക. ലോകകപ്പില്‍ സെമിഫൈനല്‍ വരെ എത്തിയതിന്‍റെ ആവേശത്തിലാണ് ഇം​ഗ്ലണ്ട് ഇന്ന് പോരാട്ടത്തിനിറങ്ങുന്നത്. ശക്തമായ ടീമിനെ തന്നെയാണ് ഇംഗ്ലണ്ടും അണിനിരത്തുക. നായകൻ ഹാരി കെയ്ൻ ഇന്ന് കളിക്കുമോ എന്ന് ഉറപ്പില്ല.

ഇന്നലെ നടന്ന ആദ്യ സെമിയില്‍ സ്വിറ്റ്സർലൻഡിനെ തകർത്ത് പോർച്ചുഗല്‍ നേഷൻസ് ലീഗിന്‍റെ ഫൈനലില്‍ കടന്നിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്ക് മികവിലായിരുന്നു പോർച്ചുഗലിന്‍റെ ജയം.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.