ETV Bharat / sports

വേതനം നല്‍കുന്നതില്‍ വീഴ്ച്ച; മോഹന്‍ബഗാന് പിഴ ശിക്ഷ

കളിക്കാർക്ക് വേതനം നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയ മോഹന്‍ ബഗാന് മൂന്ന് ലക്ഷം രൂപ പിഴ വിധിച്ച് ഓൾ ഇന്ത്യന്‍ ഫുട്ബോൾ ഫെഡറേഷന്‍റെ അച്ചടക്കസമിതി

mohun bagan news  i-league news  khalid jamil news  മോഹന്‍ ബഗാന്‍ വാർത്ത  ഐ ലീഗ് വാർത്ത  ഖാലിദ് ജാമില്‍ വാർത്ത
മോഹന്‍ബഗാന്‍
author img

By

Published : Feb 17, 2020, 10:54 AM IST

കൊല്‍ക്കത്ത: കളിക്കാർക്ക് വേതനം നല്‍കുന്നതില്‍ വീഴ്‌ചരുത്തിയ മോഹന്‍ ബഗാന് പിഴ ശിക്ഷ വിധിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍. ഏഷ്യയിലെ പഴക്കം ചെന്ന ഫുട്ബോൾ ക്ലബുകളില്‍ ഒന്നാണ് മോഹന്‍ ബഗാന്‍. മൂന്ന് ലക്ഷം രൂപ പിഴയായി നല്‍കണമെന്നാണ് ഫെഡറേഷന്‍റെ അച്ചടക്ക സമിതി വിധിച്ചിരിക്കുന്നത്. പിഴ തുക 15 ദിവസത്തിനുള്ളില്‍ അടച്ച് തീർക്കണം. കൂടാതെ കളിക്കാർക്ക് നല്‍കാനുള്ള കുടിശിക തുക 30 ദിവസത്തിനകം നല്‍കാനും സമിതി നിർദേശിച്ചു.

നിലവില്‍ ഐ ലീഗില്‍ മാറ്റുരക്കുന്ന മോഹന്‍ബഗാന്‍ മുന്‍ താരങ്ങളായ രാജു ഗെയ്‌ക്വാദിന് 11 ലക്ഷം രൂപയും ഡാരന്‍ കാൾഡെയറിന് 8.70 ലക്ഷം രൂപയും വീതമാണ് നല്‍കാനുള്ളത്. ഇരുവരും നിലവില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്‍റെ മധ്യനിര താരങ്ങളാണ്.

കൂടാതെ നിലവില്‍ ഈസ്റ്റ് ബംഗാളിന് വേണ്ടി കളിക്കുന്ന താരം അഭിഷേക് അംബേദ്‌കറിന് 5.60 ലക്ഷം രൂപയും മുന്‍ ഗോൾ കീപ്പർ റിക്കാർഡോ കാർഡോസെക്ക് എഴ് ലക്ഷം രൂപയും കുടിശികയായി നല്‍കാനുണ്ട്.

mohun bagan news  i-league news  khalid jamil news  മോഹന്‍ ബഗാന്‍ വാർത്ത  ഐ ലീഗ് വാർത്ത  ഖാലിദ് ജാമില്‍ വാർത്ത
ഖാലിദ് ജമീല്‍.

മുന്‍ പരിശീലകന്‍ ഖാദിദ് ജമീലിന് 8.20 ലക്ഷം രൂപയും ഇത്തരത്തില്‍ കുടിശിക ഇനത്തില്‍ ലഭിക്കാനുണ്ട്. ഈ തുക ഒരു മാസത്തിനുള്ളില്‍ നല്‍കാനാണ് സമിതിയുടെ നിർദ്ദേശം. പണം നല്‍കിയില്ലെങ്കില്‍ തുടർച്ചയായ രണ്ട് ട്രാന്‍സ്‌ഫർ വിന്‍ഡോകളില്‍ ടീമിന് വിലക്ക് ലഭിക്കും. ശനിയാഴ്‌ച നാഗ്‌പൂരിലാണ് അച്ചടക്ക സമിതി യോഗം ചേർന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.