ETV Bharat / sports

മറഡോണക്ക് ആദരമര്‍പ്പിച്ച മെസിക്ക് പിഴ; 600 യൂറോ നല്‍കണം - messi fined news

സ്‌പാനിഷ് ലാലിഗയില്‍ നൗ കാമ്പില്‍ നടന്ന ഓസാസുന, ബാഴ്‌സലോണ മത്സരത്തില്‍ ഗോളടിച്ച ശേഷമാണ് സൂപ്പര്‍ താരം മെസി കാല്‍പന്ത് ഇതിഹാസം ഡിയേഗോ മറഡോണക്ക് ആദരം അര്‍പ്പിച്ചത്

Lionel Messi  fined  600 euros  tribute  Maradona  മെസിക്ക് പിഴ വാര്‍ത്ത  മെസിയും മറഡോണയും വാര്‍ത്ത  messi fined news  messi and maradona news
മെസി
author img

By

Published : Dec 3, 2020, 4:16 PM IST

ബാഴ്‌സലോണ: നൗകാമ്പില്‍ ഡിയേഗോ മറഡോണക്ക് ആദരം അര്‍പ്പിച്ച മെസിക്ക് പിഴ ശിക്ഷ. സ്‌പാനിഷ് ലാലിഗയില്‍ ഒസാസുനക്ക് എതിരെ നടന്ന മത്സരത്തിനിടെ മെസി മറഡോണയുടെ ജേഴ്‌സി പ്രദര്‍ശിപ്പിച്ചതിന് 600 യൂറോയാണ് പിഴ വിധിച്ചത്. ന്യൂവെല്‍സ് ഓള്‍ഡ് ബോയിസ് ക്ലബിന് വേണ്ടി കളിച്ച സമയത്ത് മറഡോണ ഉപയോഗിച്ച 10ാം നമ്പര്‍ ജേഴ്‌സിയാണ് ഗോളടിച്ച ശേഷം മെസി പ്രദര്‍ശിപ്പിച്ചത്.

...

ജേഴ്‌സി പ്രദര്‍ശിപ്പിച്ചതിന് സ്‌പാനിഷ് സോക്കര്‍ ഫെഡറേഷനാണ് പിഴ വിധിച്ചത്. മത്സര ശേഷം താന്‍ മറഡോണയുടെ ജേഴ്‌സി അണിഞ്ഞ് നൗകാമ്പില്‍ ആദരം അര്‍പ്പിക്കുന്ന ചിത്രം മെസി ട്വീറ്റ് ചെയ്‌തിരുന്നു.

ഓസാസുനക്ക് എതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ ജയിച്ചത്. ബാഴ്‌സലോണയുടെ 121ാം ജന്മദിനത്തില്‍ നടന്ന മത്സരമെന്ന പ്രത്യേകതയും നൗകാമ്പില്‍ നടന്ന പോരാട്ടത്തിനുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.