ബാഴ്സലോണ: സ്പാനിഷ് ലാലിഗയില്‍ ഐബറിന്‍റെ വല നിറച്ച് ബാഴ്സലോണ. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഏപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ് ബാഴ്‌സ ഐബറിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണല്‍ മെസി ഹാട്രിക്ക് ഉൾപ്പെടെ നാല് ഗോൾ സ്വന്തമാക്കി. ആദ്യ പകുതിയില്‍ 14ാം മിനിട്ടിലും 37ാം മിനിട്ടിലും 40ാം മിനിട്ടിലുമാണ് മെസി ഗോൾ നേടിയത്. നിശ്ചിത സമയത്ത് മത്സരം അവസാനിക്കുന്നതിന് മൂന്ന് മിനിട്ട് മുമ്പാണ് മെസി അവസാനമായി ഐബറിന്‍റെ വല കുലുക്കിയത്.
-
GAME! SETIÉN! MATCH!
— FC Barcelona (@FCBarcelona) February 22, 2020 " class="align-text-top noRightClick twitterSection" data="
5️⃣ Barça (#Messi 14', 37', 40', 87'; @arthurhromelo, 89')
0️⃣ Eibar
Match Center Live: https://t.co/OI4NVowk6i pic.twitter.com/W0Yyov4MN9
">GAME! SETIÉN! MATCH!
— FC Barcelona (@FCBarcelona) February 22, 2020
5️⃣ Barça (#Messi 14', 37', 40', 87'; @arthurhromelo, 89')
0️⃣ Eibar
Match Center Live: https://t.co/OI4NVowk6i pic.twitter.com/W0Yyov4MN9GAME! SETIÉN! MATCH!
— FC Barcelona (@FCBarcelona) February 22, 2020
5️⃣ Barça (#Messi 14', 37', 40', 87'; @arthurhromelo, 89')
0️⃣ Eibar
Match Center Live: https://t.co/OI4NVowk6i pic.twitter.com/W0Yyov4MN9
89ാം മിനിട്ടില്‍ ആർതർ മെലോയാണ് ബാഴ്‌സക്കായി അവസാന ഗോൾ നേടിയത്. ജയത്തോടെ ബാഴ്‌സലോണ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. 25 മത്സരങ്ങളില്‍ നിന്നും 55 പോയിന്‍റാണ് ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണക്കുള്ളത്. അതേസമയം ഇന്ന് പുലർച്ചെ നടന്ന മറ്റൊരു മത്സരത്തില്‍ ലീഗിലെ വമ്പന്‍മാരായ റയല്‍ മാഡ്രിഡിനെ മറുപടിയില്ലാത്ത ഒരു ഗോളിന് ലെവന്‍റെ പരാജയപ്പെടുത്തി. രണ്ടാം പകുതിയിലെ ലൂയി മോറല്‍സിലൂടെയാണ് ലെവന്‍റെ വിജയഗോൾ നേടിയത്. 53 പോയിന്‍റുമായി റയല്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.