ETV Bharat / sports

മെന്‍ഡി രക്ഷകനായി ; ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ റയലിന് ജയം

author img

By

Published : Feb 25, 2021, 5:25 PM IST

ലീഗിലെ മറ്റൊരു മത്സരത്തില്‍ ജര്‍മന്‍ കരുത്തരായ മൊന്‍ചെന്‍ഗ്ലാഡ്‌ബയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തി

റയലിന് ജയം വാര്‍ത്ത  മെന്‍ഡിക്ക് ഗോള്‍ വാര്‍ത്ത  സില്‍വക്ക് ഗോള്‍ വാര്‍ത്ത  real win news  mendi with goal news  silva with goal news
മെന്‍ഡിക്ക് ഗോള്‍

റോം: അറ്റ്‌ലാന്‍ഡക്കെതിരായ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ പരിക്കിനെ മറികടന്ന് റയല്‍ മാഡ്രിഡിന് ജയം. ഫെര്‍ലാന്‍ഡ് മെന്‍ഡിയാണ് റയലിനായി വിജയ ഗോള്‍ സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ നാല് മിനിട്ട് മാത്രം ബാക്കി നില്‍ക്കെയാണ് മെന്‍ഡി റയലിനായി വല കുലുക്കിയത്. പരിക്ക് കാരണം മുന്‍നിര താരങ്ങളായ കരീം ബെന്‍സിമ, ഈഡന്‍ ഹസാര്‍ഡ്, നായകന്‍ സെര്‍ജിയോ റാമോസ് എന്നിവര്‍ അറ്റ്‌ലാന്‍ക്കെതിരായ മത്സരത്തില്‍ ബൂട്ടുകെട്ടിയിരുന്നില്ല. അതേസമയം ആദ്യപകുതിയുടെ 17-ാം മിനിട്ടില്‍ റെമൊ ഫ്രുലര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് അറ്റ്‌ലാന്‍ഡക്ക് തിരിച്ചടിയായി.

  • ☕️🤩 Let's talk about that @ferland_mendy golazo again and again, madridistas!
    👇 Re-live our night in Bergamo here!#HalaMadrid | #UCL

    — Real Madrid C.F. 🇬🇧🇺🇸 (@realmadriden) February 25, 2021 " class="align-text-top noRightClick twitterSection" data=" ">

ഇരു ടീമുകളും തമ്മിലുള്ള 16-ാം റൗണ്ടിലെ രണ്ടാം പാദ മത്സരം അടുത്ത മാസം 17ന് നടക്കും. ചാമ്പ്യന്‍സ് ലീഗിലെ അവസാന എട്ടിലേക്കുള്ള ടീമുകളെ കണ്ടെത്താനുള്ള പോരാട്ടത്തില്‍ രണ്ടാം പാദ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാകും. ഇരു പാദത്തിലുമായി കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കുന്ന ടീം ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത സ്വന്തമാക്കും. റയലിന്‍റെ ഹോം ഗ്രൗണ്ടായ ആല്‍ഫ്രഡോ ഡി സ്റ്റെഫാനോ സ്റ്റേഡിയത്തിലാണ് രണ്ടാംപാദ മത്സരം നടക്കുക.

ലീഗില്‍ ഇന്നലെ നടന്ന മറ്റൊരു രണ്ടാം പാദ മത്സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മൊന്‍ചെന്‍ഗ്ലാഡ്‌ബയെ പരാജയപ്പെടുത്തി. പുഷ്‌കാസ് അരീനയില്‍ നടന്ന മത്സരത്തിലെ ആദ്യപകുതിയില്‍ ബെര്‍ണാഡോ സില്‍വയും രണ്ടാം പകുതിയില്‍ ജീസസ് ഗബ്രിയേലും സിറ്റിക്കായി ഗോളടിച്ചു. ജയത്തോടെ തുടര്‍ച്ചയായ 12 എവേ മത്സരങ്ങളില്‍ വിജയിച്ചുവെന്ന റെക്കോഡും പെപ്പ് ഗാര്‍ഡിയോളയുടെ ശിഷ്യന്‍മാര്‍ സ്വന്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.