ബയേണ്‍: കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനെ ഓര്‍മിപ്പിച്ച ക്വാര്‍ട്ടര്‍ ഫൈനലില്‍ പിഎസ്‌ജിക്ക് വമ്പന്‍ ജയം. നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പൊച്ചറ്റിന്യോയുടെ ശിഷ്യന്‍മാര്‍ ജയം സ്വന്തമാക്കിയത്. ഫ്രഞ്ച് മുന്നേറ്റ താരം കിലിയന്‍ എംബാപ്പെ ഇരട്ട ഗോളുകളുമായി കളം നിറഞ്ഞ മത്സരത്തില്‍ ബയേണിന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. പരിക്ക് കാരണം പോളിഷ് മുന്നേറ്റ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി പുറത്തിരുന്നത് ബയേണിന്റെ മുന്നേറ്റത്തിന്‍റെ മൂര്‍ച്ച കുറച്ചു.
-
🎙️💬 #FCBPSG Mauricio Pochettino:
— Paris Saint-Germain (@PSG_English) April 8, 2021 " class="align-text-top noRightClick twitterSection" data="
"So proud of my players, they were very good and worked hard to play this type of game against the Champions." 🔴🔵 #UCL pic.twitter.com/tewCrbwdl2
">🎙️💬 #FCBPSG Mauricio Pochettino:
— Paris Saint-Germain (@PSG_English) April 8, 2021
"So proud of my players, they were very good and worked hard to play this type of game against the Champions." 🔴🔵 #UCL pic.twitter.com/tewCrbwdl2🎙️💬 #FCBPSG Mauricio Pochettino:
— Paris Saint-Germain (@PSG_English) April 8, 2021
"So proud of my players, they were very good and worked hard to play this type of game against the Champions." 🔴🔵 #UCL pic.twitter.com/tewCrbwdl2
ബ്രസീലിയന്‍ സൂപ്പര്‍ ഫോര്‍വേഡ് നെയ്‌മര്‍ തിരിച്ചെത്തിയ മത്സരത്തില്‍ പിഎസ്‌ജിക്ക് തുടക്കത്തിലെ താളം കണ്ടെത്താന്‍ സാധിച്ചു. ആദ്യ പകുതിയിലെ മൂന്നാം മിനിട്ടില്‍ നെയ്‌മറുടെ അസിസ്റ്റിലൂടെയായിരുന്നു എംബാപ്പെയുടെ ആദ്യ ഗോള്‍. രണ്ടാമത് മാര്‍ക്വിന്യോക്ക് നല്‍കിയ സൂപ്പര്‍ അസിസ്റ്റിലൂടെയും നെയ്‌മര്‍ കളിയില്‍ തന്ത്രങ്ങള്‍ മെനഞ്ഞു. ഇത്തവണ കിമ്മിച്ചാണ് പിഎസ്‌ജിക്ക് വേണ്ടി വല കുലുക്കിയത്. രണ്ടാം പകുതിയിലായിരുന്നു എംബാപ്പെയുടെ അടുത്ത ഗോള്‍. ഇത്തവണ എയിഞ്ചല്‍ ഡി മരിയയുടെ പാസിലൂടെയാണ് എബാപ്പെ വല കുലുക്കിയത്. ഇതോടെ ചാമ്പ്യന്‍സ് ലീഗിന്‍റെ ഒരു സീസണില്‍ പ്രീ ക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡും എംബാപ്പെ സ്വന്തമാക്കി. പ്രീ ക്വാര്‍ട്ടറിലും ക്വാര്‍ട്ടര്‍ ഫൈനലിലുമായി ഇതിനകം അഞ്ച് ഗോളുകളാണ് എംബാപ്പെ അടിച്ച് കൂട്ടിയത്. കഠിനാധ്വാനത്തിന്‍റെ ഫലമാണെന്ന് മത്സര ശേഷം പരിശീലകന്‍ പൊച്ചറ്റീനോ പ്രതികരിച്ചു. ടീം അംഗങ്ങളെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
🔥 Bayern 2-3 Paris...
— UEFA Champions League (@ChampionsLeague) April 7, 2021 " class="align-text-top noRightClick twitterSection" data="
🔮 Predict what will happen in the second leg...#UCL
">🔥 Bayern 2-3 Paris...
— UEFA Champions League (@ChampionsLeague) April 7, 2021
🔮 Predict what will happen in the second leg...#UCL🔥 Bayern 2-3 Paris...
— UEFA Champions League (@ChampionsLeague) April 7, 2021
🔮 Predict what will happen in the second leg...#UCL
ഹാന്‍സ് ഫ്ലിക്കിന്‍റെ ശിഷ്യന്‍മാര്‍ക്ക് വേണ്ടി എറിക് ചുപ്പോ മോട്ടിങും തോമസ് മുള്ളറും ഗോളടിച്ചു. ഇരു ടീമുകളും തമ്മിലുള്ള ലീഗിലെ രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഈ മാസം 14ന് പിഎസ്‌ജിയുടെ ഹോം ഗ്രൗണ്ടില്‍ നടക്കും. ലീഗില്‍ ഇന്ന് നടന്ന മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗീസ് കരുത്തരായ പോര്‍ട്ടോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ചെല്‍സി പരാജയപ്പെടുത്തി. മേസണ്‍ മൗണ്ടു ബെന്‍ ചില്‍വെല്ലും നീലപ്പടക്കായി വല കുലുക്കി.