ETV Bharat / sports

20ാം വയസില്‍ നൂറ് ഗോളുകൾ നേടി എംബാപ്പെ - എംബാപ്പെ

വെറും 180 മത്സരങ്ങളില്‍ നിന്നാണ് ക്ലബിനും രാജ്യത്തിനുമായി എംബാപ്പെയുടെ നൂറ് ഗോൾ നേട്ടം.

20ാം വയസില്‍ നൂറ് ഗോളുകൾ നേടി എംബാപ്പെ
author img

By

Published : Jun 13, 2019, 1:40 AM IST

അൻഡോറ: ലോകത്തിലെ ഏറ്റവും മികച്ച യുവ ഫുട്ബോൾ താരമെന്ന വിശേഷണത്തിന് അർഹനാണ് ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ. ഫ്രാൻസിന് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച എംബാപ്പെ കരിയറില്‍ പുതിയൊരു നാഴികകല്ല് കൂടി പിന്നിട്ടു. ഇരുപതാം വയസില്‍ നൂറ് ഗോളുകൾ എന്ന നേട്ടമാണ് എംബാപ്പെ പിന്നിട്ടത്.

ഇന്നലെ അൻഡോറക്കെതിരായ യൂറോ യോഗ്യത മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകൾക്ക് ഫ്രാൻസ് ജയിച്ചപ്പോൾ ടീമിന് വേണ്ടി ആദ്യ ഗോൾ നേടിയത് എംബാപ്പെയായിരുന്നു. വെറും 180 മത്സരങ്ങളില്‍ നിന്നാണ് ക്ലബിനും രാജ്യത്തിനുമായി എംബാപ്പെയുടെ നൂറ് ഗോൾ നേട്ടം. മൊണാക്കോ, എംബാപ്പെ, പിഎസ്ജി എന്നീ ക്ലബുകൾക്കായി എല്ലാ ടൂർണമെന്‍റുകളില്‍ നിന്നും 87 ഗോളുകളാണ് എംബാപ്പെ നേടിയത്. ഫ്രാൻസ് ദേശീയ ടീമിനായി 13 ഗോളുകളും നേടി. ഇതില്‍ ലോകകപ്പില്‍ ഫൈനലിലേതടക്കമുള്ള നാല് ഗോളുകളും ഉൾപ്പെടും. 2020ലാണ് യൂറോ കപ്പ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്നത്.

Intro:Body:

Mbappe 100 goals

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.