ETV Bharat / sports

ഫുട്ബോൾ ലോകകപ്പിലെ ആ റെക്കോഡ് ഇനി മാർത്തക്ക് സ്വന്തം - വനിതാ ഫുട്ബോൾ

ലോകകപ്പില്‍ ഏറ്റവുമധികം ​ഗോള്‍ നേടുന്ന താരമെന്ന റെക്കോഡാണ് വനിതാ ഫുട്ബോൾ താരം മാർത്ത തന്‍റെ പേരിൽ കുറിച്ചത്

മാർത്ത വിയേര
author img

By

Published : Jun 19, 2019, 7:25 PM IST

ഫുട്ബോൾ ലോകകപ്പില്‍ ഏറ്റവുമധികം ​ഗോള്‍ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി ബ്രസീൽ വനിതാ ഫുട്ബോൾ താരം മാർത്ത വിയേര. ഫ്രാന്‍സില്‍ നടക്കുന്ന വനിതാ ഫുട്ബോൾ ലോകകപ്പിലെ ​ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇറ്റലിക്കെതിരെ ​ഗോൾ നേടിയതോടെയാണ് മാര്‍ത്ത ഈ നേട്ടം കൈവരിച്ചത്. ഇതുവരെ 17 ലോകകപ്പ് ​ഗോളുകൾ നേടിയ മാര്‍ത്ത ജര്‍മ്മന്‍ താരം മിറോസ്ലാവ് ക്ലോസെയുടെ 16 ലോകകപ്പ് ​ഗോളുകള്‍ എന്ന റെക്കോഡാണ് മറികടന്നത്.

കളിയുടെ 74-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ​ഗോളാക്കിയാണ് മാര്‍ത്ത റെക്കോഡും ബ്രസീലിന് വിജയവും സമ്മാനിച്ചത്. ഈ ലോകകപ്പില്‍ തന്നെ മാര്‍ത്തയുടെ രണ്ടാം ​ഗോളാണിത്. നേരത്തെ ഓസ്ട്രേലിയക്കെതിരെയും മാര്‍ത്ത വലകുലുക്കിയിരുന്നു. 15 ലോകകപ്പ് ​ഗോളുകളുമായി ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോയാണ് മൂന്നാമത്. 2003 മുതൽ നടന്ന എല്ലാ ലോകകപ്പിലും ഈ ബ്രസീലിയൻ വനിതാ ഇതിഹാസത്തിന് ​ഗോള്‍ നേടാനായിട്ടുണ്ട്. ഈ നേട്ടം കൈവരിക്കുന്ന ഏക താരവും നിലവില്‍ മാര്‍ത്തയാണ്. ലോകകപ്പില്‍ മിന്നുന്ന പ്രകടനം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കിരീടം സ്വന്തമാക്കാന്‍ താരത്തിനായിട്ടില്ല. 2007-ല്‍ ഫൈനലിലെത്തിയതാണ് മികച്ച നേട്ടം.

Intro:Body:

sports

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.