ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ പുതിയ സീസണിന് മുന്നോടിയായി ക്രൊയേഷ്യയുടെ പ്രതിരോധതാരം മാര്‍ക്കോ ലെസ്‌കോവിച്ചിനെ സ്വന്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്.
ക്രൊയേഷ്യയിലെ ടോപ് ഡിവിഷന്‍ ക്ലബ്ബായ ജിഎന്‍കെ ഡൈനാമോ സാഗ്രെബില്‍ നിന്നാണ് താരത്തെ ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചത്. 2014-ല്‍ അര്‍ജന്റീനയ്‌ക്കെതിരെയാണ് ലെസ്‌കോവിച്ച് ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്.
-
Capping off our transfer window with a big catch! 💪#SwagathamMarko #YennumYellow
— K e r a l a B l a s t e r s F C (@KeralaBlasters) September 16, 2021 " class="align-text-top noRightClick twitterSection" data="
">Capping off our transfer window with a big catch! 💪#SwagathamMarko #YennumYellow
— K e r a l a B l a s t e r s F C (@KeralaBlasters) September 16, 2021Capping off our transfer window with a big catch! 💪#SwagathamMarko #YennumYellow
— K e r a l a B l a s t e r s F C (@KeralaBlasters) September 16, 2021
ക്രൊയേഷ്യന്‍ ലീഗില്‍ 150ലധികം മത്സരങ്ങള്‍ 30 കാരനായ താരം കളിച്ചിട്ടുണ്ട്. എന്‍കെ ഓസിയെക്ക് ക്ലബിലൂടെയാണ് താരം ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് എച്ച്‌എന്‍കെ റിയേക്കയിലേക്ക് കൂടുമാറിയ താരം യുവേഫ യൂറോപ്പ ലീഗില്‍ കളിച്ചിട്ടുണ്ട്.
also read: ആൻഫീൽഡിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് ഗോളുകൾ; സലായ്‌ക്ക് പുതിയ നേട്ടം
തുടര്‍ന്ന് 2016ലാണ് ലെസ്‌കോവിച്ച് ഡൈനാമോ സാഗ്രെബിലെത്തിയത്. സെന്‍റര്‍ ബാക്കായി കളിക്കുന്ന താരം ലെഫ്റ്റ് ബാക്കായും ഡിഫന്‍സീവ് മിഡ്‌ഫീല്‍ഡറായും കളത്തിലിറങ്ങിയിട്ടുണ്ട്.