മാഞ്ചസ്റ്റർ: പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്. ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്‍റസില്‍ നിന്നാണ് റൊണാള്‍ഡോ തന്‍റെ പഴയ തട്ടകമായ യുനൈറ്റഡിലേക്കു മടങ്ങിവന്നിരിക്കുന്നത്. താരം മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകും എന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള വാർത്തകൾ വരുന്നതിനിടെ അപ്രതീക്ഷിതമായാണ് യുണൈറ്റഡിലേക്കുള്ള കൂടുമാറ്റം.
-
Welcome 𝗵𝗼𝗺𝗲, @Cristiano 🔴#MUFC | #Ronaldo
— Manchester United (@ManUtd) August 27, 2021 " class="align-text-top noRightClick twitterSection" data="
">Welcome 𝗵𝗼𝗺𝗲, @Cristiano 🔴#MUFC | #Ronaldo
— Manchester United (@ManUtd) August 27, 2021Welcome 𝗵𝗼𝗺𝗲, @Cristiano 🔴#MUFC | #Ronaldo
— Manchester United (@ManUtd) August 27, 2021
'വീട്ടിലേക്ക് സ്വാഗതം' എന്ന ട്വീറ്റോടെയാണ് റൊണാള്‍ഡോയെ തന്‍റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വീകരിച്ചത്. ലിസ്ബണിൽ നടക്കുന്ന വൈദ്യപരിശോധനക്ക് ശേഷം താരം കരാറിൽ ഒപ്പുവെയ്‌ക്കും. രണ്ടുവർഷത്തെ കരാറിലാണ് താരം യുണൈറ്റഡുമായി ഒപ്പുവെയ്‌ക്കുക. റൊണാള്‍ഡോയെ വിട്ടുനൽകാൻ യുവന്‍റസിന് 173 കോടി രൂപ ട്രാൻസ്‌ഫർ ഫീയായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നൽകുമെന്നാണ് വിവരം.
12 വര്‍ഷത്തിനുശേഷമാണ് റൊണാള്‍ഡോ തന്‍റെ പഴയ തട്ടകത്തില്‍ തിരിച്ചെത്തുന്നത്. 2003ല്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ റൊണാള്‍ഡോ 2009വരെ ക്ലബ്ബില്‍ തുടര്‍ന്നു. ഇക്കാലയളവിൽ യുനൈറ്റഡിനായി 292 മത്സരങ്ങളില്‍ കളിച്ച താരം 118 ഗോളുകള്‍ നേടിയിട്ടുണ്ട്.
ALSO READ: സിറ്റിയിലേക്കില്ല; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കെന്ന് സൂചന
2009ല്‍ റെക്കോര്‍ഡ് ട്രാന്‍സ്‌ഫര്‍ തുകക്ക് റയലിലേക്ക് പോയ റൊണാള്‍ഡോ അവിടെ നിന്നാണ് യുവന്‍റസിലെത്തിയത്. യുവന്‍റസുമായുള്ള കരാറില്‍ ഒരു വര്‍ഷം കൂടിയാണ് ക്രിസ്റ്റ്യാനോയ്ക്ക് ഇനി ബാക്കിയുള്ളത്.