ETV Bharat / sports

പഴയ പ്രതാപം തിരിച്ചു പിടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് - സോൾഷ്യർ

കഴിഞ്ഞ മാസത്തെ പ്രീമിയർ ലീഗിലെ മികച്ച മാനേജർക്കുള്ള പുരസ്കാരം സോൾഷ്യറിനും, മികച്ച കളിക്കാരനുള്ള പുരസ്‌കാരം മാർക്കസ് റഷ്ഫോർഡും സ്വന്തമാക്കി. 2011 ജനുവരിയിൽ അലക്സ് ഫെർഗുസണും ദിമിറ്റർ ബെർബറ്റോയും ഈ നേട്ടം കൈവരിച്ചതിനു ശേഷം ഇതാദ്യമായാണ് യുണൈറ്റഡിൽ പുരസ്കാരം എത്തുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ്
author img

By

Published : Feb 9, 2019, 12:51 PM IST

പഴയപ്രതാപം തിരിച്ചുപിടിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ് കഴിഞ്ഞ പത്ത് മത്സരങ്ങളിലായി ഫുട്ബോൾ ലോകം കാണുന്നത്. സർ അലക്സ് ഫെർഗൂസൻ ക്ലബ്ബ് വിട്ടതിനുശേഷം 20 തവണ ഇംഗ്ലീഷ് ചാമ്പ്യന്മാരായ യുണൈറ്റഡിന് പ്രതാപം നഷ്ടമാകുന്ന കാഴ്ച്ചയാണ് കാണാനായത്.

ഡേവിഡ് മോയസ്, ലൂയി വാൻഗാൽ, ജോസെ മൊറീഞ്ഞോ എന്നീ പരിശീലകരുടെ കീഴിൽ തികച്ചും മോശം ഫുട്ബോൾ കളിച്ചിരുന്ന യുണൈറ്റഡ് ഏറെ പഴിയും കേട്ടിരുന്നു. എന്നാൽ ഡിസംബറിൽ മൊറീഞ്ഞോയെ പുറത്താക്കി ഒലെ ഗണ്ണർ സോൾഷ്യറിനെ നിയമിച്ച ചുവന്ന ചെകുത്തന്മാർ കഷ്ടകാലത്തിൽ നിന്നും കരകയറുന്നതാണ് പിന്നീട് ആരാധകർ കണ്ടത്.

പരാജയങ്ങളിൽ നിന്നും തിരിച്ച് വന്ന് സോൾഷ്യറിനു കീഴിൽ പരാജയം അറിയാതെ മുന്നേറുകയാണ് ടീം ഇപ്പോൾ. കളിക്കാരും ആരാധകരും ഒലെക്ക് കീഴിൽ സന്തുഷ്ടരാണ്. അതിനിടയിൽ സന്തോഷം വർധിപ്പിച്ച് കഴിഞ്ഞ മാസത്തെ പ്രീമിയർ ലീഗിലെ മികച്ച മാനേജർക്കും, കളിക്കാരനുമുള്ള പുരസ്‌കാരം ഓൾഡ് ട്രഫോഡിൽ എത്തുകയും ചെയ്തു.
undefined
  • We've taken a look at how Ole's record after 10 games in charge compares to #MUFC managers of the past... ✊

    — Manchester United (@ManUtd) February 8, 2019 " class="align-text-top noRightClick twitterSection" data=" ">
സർ അലക്സ് ഫെർഗുസണു ശേഷം ആദ്യമായാണ് ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ഈ പുരസ്‌കാരം നേടുന്നത്. പുറമെ യുവതാരം മാർക്കസ് റാഷ്‌ഫോഡിന് മികച്ച താരത്തിനുള്ള പുരസ്കാരവും കിട്ടി. ഈ രണ്ടു പുരസ്കാരങ്ങളും ഒരുമിച്ചു യുണൈറ്റഡിൽ എത്തുന്നത് 2011 ജനുവരിയിൽ അലക്സ് ഫെർഗുസണും ദിമിറ്റർ ബെർബറ്റോയിക്കുമായിരുന്നു.
undefined
ഈ പുരസ്‌കാരം നേടിയതിനു ശേഷം ഒരുമിച്ചു ഒരു യുണൈറ്റഡ് മാനേജരും കളിക്കാരനും പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടില്ല. നാളെ ഫുൾഹാമിനെതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പോരാട്ടം. മത്സരത്തിൽ ജയിക്കാനായാൽ യുണൈറ്റഡിന് ചെൽസിയെ പിന്തള്ളി നാലാം സ്ഥാനത്തെത്താം.

Intro:Body:

പഴയപ്രതാപം തിരിച്ചുപിടിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ് കഴിഞ്ഞ പത്ത് മത്സരങ്ങളിലായി ഫുട്ബോൾ ലോകം കാണുന്നത്. 20 തവണ ഇംഗ്ലീഷ് ചാമ്പ്യന്മാരായ യുണൈറ്റഡിന് സർ അലക്സ് ഫെർഗൂസൻ ക്ലബ്ബ് വിട്ടതിനുശേഷം പ്രതാപം നഷ്ടമാകുന്ന കാഴ്ച്ചയാണ് കാണാനായത്. 

ഡേവിഡ് മോയസ്, ലൂയി വാൻഗാൽ, ജോസെ മൊറീഞ്ഞോ എന്നീ പരിശീലകരുടെ കീഴിൽ തികച്ചും മോശം ഫുട്ബോൾ കളിച്ചിരുന്ന യുണൈറ്റഡ് ഏറെ പഴിയും കേട്ടിരുന്നു. എന്നാൽ ഡിസംബറിൽ മൊറീഞ്ഞോയെ പുറത്താക്കി ഒലെ ഗണ്ണർ സോൾഷ്യറിനെ നിയമിച്ച ചുവന്ന ചെകുത്തന്മാർ കഷ്ടകാലത്തിൽ നിന്നും കരകയറുന്നതാണ് കണ്ടത്. 

പരാജയങ്ങളിൽ നിന്നും തിരിച്ച് വന്ന് സോൾഷ്യർക്ക് കീഴിൽ പരാജയം അറിയാതെ മുന്നേറുകയാണ് ടീം ഇപ്പോൾ. കളിക്കാരും ആരാധകരും ഒലെക്ക് കീഴിൽ സന്തുഷ്ടരാണ്. അതിനിടയിൽ സന്തോഷം വർദ്ധിപ്പിച്ച് കഴിഞ്ഞ മാസത്തെ പ്രീമിയർ ലീഗിലെ മികച്ച മാനേജർക്കും കളിക്കാരനും ഉള്ള പുരസ്‌കാരം ഓൾഡ് ട്രാഫോഡിൽ എത്തിയിരിക്കുന്നു.

സാർ അലക്സ് ഫെർഗുസണു ശേഷം ആദ്യമായാണ് ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ഈ പുരസ്‌കാരം നേടുന്നത്. പുറമെ യുവതാരം മാർക്കസ് റാഷ്‌ഫോഡിന്  മികച്ച താരത്തിനുള്ള പുരസ്കാരവും കിട്ടി. ഈ രണ്ടു പുരസ്കാരങ്ങളും ഒരുമിച്ചു യുണൈറ്റഡിൽ എത്തുന്നത് 2011 ജനുവരിയിൽ അലക്സ് ഫെർഗുസണും ദിമിറ്റർ ബെർബറ്റോയിക്കുമായിരുന്നു. 

ഈ പുരസ്‌കാരം നേടിയതിനു ശേഷം ഒരുമിച്ചു ഒരു യുണൈറ്റഡ് മാനേജരും കളിക്കാരനും പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടില്ല. നാളെ ഫുൾഹാമിനെതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോരാട്ടം. മത്സരത്തിൽ ജയിക്കാനായാൽ യുണൈറ്റഡിന് ചെൽസിയെ പിന്തള്ളി നാലാം സ്ഥാനത്തെത്താം

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.