ETV Bharat / sports

മലയാളികൾക്ക് ഓണാശംസ നേർന്ന് മാഞ്ചസ്റ്റര്‍ സിറ്റി; ആവേശത്തിൽ ആരാധകർ - സിറ്റി ഓണാശംസ

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഓണാശംസ നേർന്നുകൊണ്ടുള്ള ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

ഓണാശംസ നേർന്ന് മാഞ്ചസ്റ്റര്‍ സിറ്റി  മാഞ്ചസ്റ്റര്‍ സിറ്റി  ഓണം  മാഞ്ചസ്റ്റര്‍ സിറ്റി ഓണാശംസ  Manchester City wishes Onam  Manchester City wishes Onam to Malayales  സിറ്റി ഓണാശംസ  മാഞ്ചസ്റ്റര്‍ സിറ്റി ഓണം
മലയാളികൾക്ക് ഓണാശംസ നേർന്ന് മാഞ്ചസ്റ്റര്‍ സിറ്റി; ആവേശത്തിൽ ആരാധകർമലയാളികൾക്ക് ഓണാശംസ നേർന്ന് മാഞ്ചസ്റ്റര്‍ സിറ്റി; ആവേശത്തിൽ ആരാധകർ
author img

By

Published : Aug 13, 2021, 5:56 PM IST

Updated : Aug 13, 2021, 6:06 PM IST

ലണ്ടന്‍: കേരളത്തിൽ ഒട്ടേറെ ആരാധകരുള്ള ഫുട്ബോൾ ക്ലബാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി. തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലെ ഒരൊറ്റ പോസ്റ്റിലൂടെ ലോകത്താകമാനമുള്ള മലയാളി ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഫുട്ബോൾ ലോകത്തെ വമ്പൻമാർ.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ കേരളത്തിലെ ആരാധകർക്ക് ആവേശം പകർന്നുകൊണ്ട് മലയാളികൾക്ക് ഓണാശംസ നേർന്നുകൊണ്ടുള്ള ചിത്രമാണ് ക്ലബ് തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന് താഴെ ഏവർക്കും ഓണാശംസകൾ എന്നും കുറിച്ചിട്ടുണ്ട്.

ALSO READ: ലുക്കാക്കു ചെൽസിയിലേക്ക്; കൂടുമാറ്റം റെക്കോഡ് തുകക്ക്

25.6 മില്യൻ ഫോളോവേഴ്‌സുള്ള ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്‌ത ചിത്രത്തിന് 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം ലൈക്കും കിട്ടിയിട്ടുണ്ട്. കൂടാതെ പതിനായിരത്തോളം കമന്‍റുകളും പോസ്റ്റിന് താഴെ മലയാളികൾ രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഓണാശംസ എന്നാണ് ചിത്രത്തിന് താഴെ സിറ്റി ആരാധകർ കമന്‍റ് ചെയ്‌തിരിക്കുന്നത്.

Last Updated : Aug 13, 2021, 6:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.