ETV Bharat / sports

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സിറ്റിയിലേക്ക് ? ; ധാരണയായതായി റിപ്പോര്‍ട്ട് - മാഞ്ചസ്റ്റര്‍ സിറ്റി

സിറ്റിക്ക് മുന്നില്‍വച്ച വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ ക്രിസ്റ്റ്യാനോയ്‌ക്ക് ടീം വിടാമെന്ന് യുവന്‍റസ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്

Manchester City  Cristiano Ronaldo  Juventus  യുവന്‍റസ്  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  മാഞ്ചസ്റ്റര്‍ സിറ്റി  ഹാരി കെയ്‌ന്‍
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സിറ്റിയിലേക്ക്?; ധാരണയായതായി റിപ്പോര്‍ട്ട്
author img

By

Published : Aug 26, 2021, 10:37 PM IST

മാഞ്ചസ്റ്റര്‍ : യുവന്‍റസിന്‍റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഉര്‍ജിതമാക്കി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി.

ടോട്ടനത്തില്‍ നിന്നും ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നിനെ കൂടാരത്തിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് സിറ്റി ക്രിസ്റ്റ്യാനോയെ ലക്ഷ്യംവച്ചിരിക്കുന്നത്.

അതേസമയം ക്രിസ്റ്റ്യാനോയുമായി സിറ്റി തത്വത്തില്‍ ധാരണയായതായും റിപ്പോര്‍ട്ടുകളുണ്ട്. വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സീസണില്‍ 15 മില്യണ്‍ യൂറോയ്ക്ക് രണ്ട് വര്‍ഷ കരാറിനാണ് സിറ്റി ശ്രമം നടത്തുന്നത്.

ക്ലബ് അധികൃതരുമായി ക്രിസ്റ്റ്യാനോയുടെ ഏജന്‍റ് ജോര്‍ജ് മെന്‍ഡെസ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായും യുവന്‍റസുമായി ട്രാന്‍സ്ഫര്‍ തുകയില്‍ ധാരണയിലെത്താന്‍ കഴിയാത്തതിനാലാണ് ഔദ്യോഗിക പ്രഖ്യാപനം വൈകുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

റയലില്‍ നിന്നും 2018ല്‍ യുവന്‍റസിലെത്തിയ ക്രിസ്റ്റ്യാനോയുമായി 12 മാസത്തില്‍ താഴെ മാത്രമാണ് ഇറ്റാലിയന്‍ ക്ലബ്ബിന് ഇനി കരാറുള്ളത്.

also read: 'റയലിലെ എന്‍റെ കഥ എഴുതി കഴിഞ്ഞത്'; അഭ്യൂഹങ്ങളോട് പ്രതികരിച്ച് ക്രിസ്റ്റ്യാനോ

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ക്രിസ്റ്റ്യാനോയ്‌ക്ക് ടീം വിടാമെന്ന് യുവന്‍റസ് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ട്. 25 മില്യണ്‍ പൗണ്ടാണ് 36കാരനായ താരത്തിനായി യുവന്‍റ്സ് ആവശ്യപ്പെടുന്നത്.

ഇതിന് പുറമെ ബ്രസീല്‍ ഫോര്‍വേര്‍ഡായ ഗബ്രിയേല്‍ ജിസ്യൂസിലും യുവന്‍റസ് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സെര്‍ജിയോ അഗ്യൂറോ ടീം വിട്ടത്തോടെ ജിസ്യൂസിനെ നഷ്ടപ്പെടുത്താന്‍ പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളയ്‌ക്ക് താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.