ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗല്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിനെ സമനിലയില്‍ തളച്ച് ബ്രൈറ്റണ്‍. ബ്രൈറ്റണിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരഞ്ഞു. മുന്നേറ്റ താരം ഡിയേഗോ ജോട്ടയിലൂടെ ലിവര്‍പൂള്‍ 60ാം മിനിട്ടില്‍ ലീഡ് സ്വന്തമാക്കി. എന്നാല്‍ ആ ലീഡ് കളി കഴിയുന്നത് വരെ നിലനിര്‍ത്താന്‍ യുര്‍ഗന്‍ ക്ലോപ്പിന്‍റെ ശിഷ്യന്‍മാര്‍ക്ക് സാധിച്ചില്ല. അധികസമയത്ത് പെനാല്‍ട്ടിയിലൂടെ പാസ്‌കല്‍ ഗോസാണ് ബ്രൈറ്റണിന്‍റെ സമനില ഗോള്‍ സ്വന്തമാക്കിയത്. വാറിലൂടെയാണ് റഫറി ബ്രൈറ്റണ് പെനാല്‍ട്ടി അനുവദിച്ചത്.
-
The Seagulls snatch a late point but the champions still return to the top of the #PL table 📈#BHALIV pic.twitter.com/wqEsHNdO9W
— Premier League (@premierleague) November 28, 2020 " class="align-text-top noRightClick twitterSection" data="
">The Seagulls snatch a late point but the champions still return to the top of the #PL table 📈#BHALIV pic.twitter.com/wqEsHNdO9W
— Premier League (@premierleague) November 28, 2020The Seagulls snatch a late point but the champions still return to the top of the #PL table 📈#BHALIV pic.twitter.com/wqEsHNdO9W
— Premier League (@premierleague) November 28, 2020
മത്സരത്തില്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാത്തത് ഇരു ടീമുകള്‍ക്കു വിനയായി. ബ്രൈറ്റണ്‍ 11 ഷോട്ടുകളും ലിവര്‍പൂള്‍ ആറ് ഷോട്ടുകളും ഉതിര്‍ത്ത മത്സരത്തില്‍ പകുതിയില്‍ അധികം സമയം പന്ത് കൈവശം വെച്ചത് ലിവര്‍പൂളായിരുന്നു. ആദ്യ പകുതിയില്‍ ലഭിച്ച പെനാല്‍ട്ടി ഫ്രഞ്ച് മുന്നേറ്റ താരം നീല്‍ മൗപേ പാഴാക്കിയത് ബ്രൈറ്റണും മുഹമ്മദ് സാലയുടെ ഗോള്‍ വാറിലൂടെ ഓഫ് സൈഡ് വിധിച്ചത് ലിവര്‍പൂളിനും തിരിച്ചടിയായി.
നിലവില്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍. 10 മത്സരങ്ങളില്‍ നിന്നും 21 പോയിന്‍റാണ് ലിവര്‍പൂളിനുള്ളത്. 10 മത്സരങ്ങളില്‍ നിന്നും 10 പോയിന്‍റ് മാത്രമുള്ള ബ്രൈറ്റണ്‍ 16ാം സ്ഥാനത്താണ്.