നൗകാമ്പ് : 21വര്‍ഷം നീണ്ട ബാഴ്‌സലോണ ബന്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് സൂപ്പര്‍ താരം ലയണല്‍ മെസി. 13ാം വയസ് മുതല്‍ ബാഴ്‌സ തന്‍റെ വീടും ലോകവുമാണ്.
ഈ ക്ലബ്ബിനെയാണ് താന്‍ ഇഷ്ടപ്പെടുന്നത്. 50 ശതമാനം വരെ പ്രതിഫലം കുറച്ചും തുടരാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും കഴിയാത്ത സാഹചര്യമാണുള്ളതെന്നും മെസി പറഞ്ഞു.
ഈ ക്ലബ് വിട്ട് പുതിയ ഒരു ജീവിതമെന്ന യാഥാര്‍ഥ്യത്തോട് ഇപ്പോഴും പൊരുത്തപ്പെടാനായിട്ടില്ല. എന്നാല്‍ അതിനെ അംഗീകരിച്ച് മുന്നോട്ടുപോവേണ്ടതുണ്ട്. ആരാധകര്‍ക്ക് മുന്നിലല്ലാതെ ഈ രീതിയിൽ വിടപറയുന്നത് ഒരിക്കലും സങ്കൽപ്പിച്ചിട്ടില്ല.
-
“Are you joining PSG?”
— Leo Messi 🔟 (@WeAreMessi) August 8, 2021 " class="align-text-top noRightClick twitterSection" data="
Leo Messi: "I have nothing confirmed with anybody, but it's one possibility. When the news was there, I had a lot of calls, but nothing is closed yet."#10ve #WeAreMessi #LionelMessi pic.twitter.com/2fDB2QgOsP
">“Are you joining PSG?”
— Leo Messi 🔟 (@WeAreMessi) August 8, 2021
Leo Messi: "I have nothing confirmed with anybody, but it's one possibility. When the news was there, I had a lot of calls, but nothing is closed yet."#10ve #WeAreMessi #LionelMessi pic.twitter.com/2fDB2QgOsP“Are you joining PSG?”
— Leo Messi 🔟 (@WeAreMessi) August 8, 2021
Leo Messi: "I have nothing confirmed with anybody, but it's one possibility. When the news was there, I had a lot of calls, but nothing is closed yet."#10ve #WeAreMessi #LionelMessi pic.twitter.com/2fDB2QgOsP
ഒന്നര വർഷത്തിലേറെയായി ആരാധകരെ കാണാതെയാണ് ക്ലബ്ബില്‍ നിന്നും പടിയിറങ്ങുന്നത്. ബാഴ്‌സയിലേക്ക് തിരിച്ചെത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും ഇക്കാര്യം താന്‍ കുട്ടികള്‍ക്ക് വാക്ക് നല്‍കിയതായും മെസി കൂട്ടിച്ചേര്‍ത്തു.
പിഎസ്‌ജിയുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നതായും എന്നാല്‍ ആരുമായും അന്തിമ കരാറില്‍ എത്തിയിട്ടില്ലെന്നും താരം വ്യക്തമാക്കി.മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷം ഈ മാസം അഞ്ചിനാണ് താരം ക്ലബ് വിട്ടത്.
also read: നന്ദി നീരജ് ; ബൈ ബൈ ടോക്കിയോ, സ്വര്‍ണത്തിളക്കത്തില്‍ ഇന്ത്യന്‍ മടക്കം
മെസിയുമായുള്ള കരാര്‍ പുതുക്കാനാവില്ലെന്ന് ബാഴ്‌സ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ഈ സീസണൊടുവില്‍ ക്ലബ്ബുമായുള്ള കരാര്‍ അവസാനിച്ച താരം ഫ്രീ ഏജന്‍റായിരുന്നു.
തുടര്‍ന്ന് മെസിക്കായി അഞ്ച് വര്‍ഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്‌സ ഒരുക്കിയിരുന്നത്. എന്നാല്‍ സാമ്പത്തിക കാര്യങ്ങളിലെ ലാ ലിഗ അധികൃതരുടെ കടുംപിടുത്തം താരത്തിന് പുറത്തേക്കുള്ള വഴിതുറന്നു.