പാരിസ് : പി.എസ്.ജിയുടെ സൂപ്പർ താരം ലയണൽ മെസിക്ക് കാൽമുട്ടിന് പരിക്ക്. ഒരാഴ്‌ചയോളം താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ലീഗ് വണ്ണിലെ മെറ്റ്‌സിനെതിരായ മത്സരം താരത്തിന് നഷ്‌ടമാകും. കഴിഞ്ഞ ദിവസം ഒളിമ്പിക് ലിയോണിനെതിരായ മത്സരത്തിനിടെയാണ് മെസിക്ക് പരിക്കേറ്റത്.
-
PSG confirm Lionel Messi will miss Wednesday’s Ligue 1 game vs. Metz due to a knock on his left knee pic.twitter.com/MBiu1pUrLC
— B/R Football (@brfootball) September 21, 2021 " class="align-text-top noRightClick twitterSection" data="
">PSG confirm Lionel Messi will miss Wednesday’s Ligue 1 game vs. Metz due to a knock on his left knee pic.twitter.com/MBiu1pUrLC
— B/R Football (@brfootball) September 21, 2021PSG confirm Lionel Messi will miss Wednesday’s Ligue 1 game vs. Metz due to a knock on his left knee pic.twitter.com/MBiu1pUrLC
— B/R Football (@brfootball) September 21, 2021
ഇടത്തേ കാൽ മുട്ടിന് പരിക്കേറ്റ താരത്തെ സ്‌കാനിങിന് വിധേയനാക്കിയിട്ടുണ്ട്. എല്ലുകൾക്ക് ചതവുണ്ടെന്നും എന്നാൽ പരിക്ക് ഗുരുതരമല്ലെന്നും മെഡിക്കൽ ടീം അറിയിച്ചിട്ടുണ്ട്. ഈ സീസണിൽ പി.എസ്.ജിക്കായി മൂന്ന് മത്സങ്ങളിൽ പന്ത് തട്ടിയെങ്കിലും ഇതുവരെ ഗോൾ നേടാൻ മെസിക്കായിട്ടില്ല.
ALSO READ : പിഎസ്‌ജിയിൽ മെസി അപമാനിതനായോ? വിവാദം കൊഴുക്കുന്നു
അതേ സമയം മെസിയുടെ പരിക്ക് ടീമിന് തിരിച്ചടിയായിരിക്കുകയാണ്. യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയാണ് പി.എസ്.ജിയുടെ അടുത്ത എതിരാളി. 28 ന് നടക്കുന്ന മത്സരത്തിന് മുന്നേ മെസി പരിക്കിൽ നിന്ന് മുക്തനായില്ലെങ്കിൽ സിറ്റിക്കെതിരായ മത്സരം നഷ്‌ടമാകും.