വിയ്യാറയൽ : ലാലിഗയിലെ ആവേശകരമായ ബാഴ്‌സലോണ-വിയ്യാറയൽ മത്സരം സമനിലയിൽ. ഗോള്‍ മഴ കണ്ട ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ ബാഴ്സ ഇഞ്ചുറി ടൈമിലെ ഗോളിലൂടെ വിയ്യാറയലിനോട് സമനില പിടിക്കുകയായിരുന്നു.
Esto. Es. #LaLigaSantander. 😎
— LaLiga (@LaLiga) April 2, 2019 " class="align-text-top noRightClick twitterSection" data="
0-1 | Coutinho (12')
0-2 | Malcom (16')
1-2 | Chukwueze (23')
2-2 | Ekambi (50')
3-2 | Iborra (62')
4-2 | Bacca (80')
4-3 | Messi (90')
4-4 | Suárez (93')#VillarrealBarça pic.twitter.com/xLj27qk9JF
">Esto. Es. #LaLigaSantander. 😎
— LaLiga (@LaLiga) April 2, 2019
0-1 | Coutinho (12')
0-2 | Malcom (16')
1-2 | Chukwueze (23')
2-2 | Ekambi (50')
3-2 | Iborra (62')
4-2 | Bacca (80')
4-3 | Messi (90')
4-4 | Suárez (93')#VillarrealBarça pic.twitter.com/xLj27qk9JFEsto. Es. #LaLigaSantander. 😎
— LaLiga (@LaLiga) April 2, 2019
0-1 | Coutinho (12')
0-2 | Malcom (16')
1-2 | Chukwueze (23')
2-2 | Ekambi (50')
3-2 | Iborra (62')
4-2 | Bacca (80')
4-3 | Messi (90')
4-4 | Suárez (93')#VillarrealBarça pic.twitter.com/xLj27qk9JF
തോൽവിയിലേക്ക് നീങ്ങിയ ബാഴ്സ അവസാന മിനിറ്റുകളിൽ ലയണൽ മെസിയും ലൂയിസ് സുവാരസും നേടിയ ഗോളിലൂടെ സമനില പിടിക്കുകയായിരുന്നു. വിയ്യാറയലിന്‍റെതട്ടകത്തിൽ നടന്ന പോരാട്ടത്തിൽആദ്യ പതിനാറ് മിനുറ്റുകള്‍ക്കുള്ളില്‍ കുട്ടീഞ്ഞോയിലൂടെയും മാല്‍ക്കോമിലൂടെയും ബാഴ്സ രണ്ട് ഗോളിന് മുന്നിലെത്തി. എന്നാൽ 23-ാം മിനിറ്റിൽ ചക്വസെയിലൂടെ ഒരു ഗോൾ മടക്കിയ വിയ്യാറയൽ ആദ്യ പകുതി 2-1 ന് അവസാനിപ്പിച്ചു. രണ്ടാം പകുതിയുടെ 50-ാം മിനിറ്റിൽ ടൊകോ എകാമ്പിയിലൂടെ സമനിലഗോൾ പിടിച്ച ആതിഥേയർ 62-ാം മിനിറ്റിൽ ലീഡും നേടി. 80-ം മിനിറ്റില്‍ ബക്കയുടെ ഗോളിലൂടെ ലീഡ് ഉയർത്തിയപ്പോൾ വിജയം മുന്നിൽ കണ്ട വിയ്യാറയലിന് തിരിച്ചടിയായി 86-ാം മിനിറ്റിൽ അൽവാരോ ഗോൺസ്വാലസിന് റെഡ് കാർഡ് ലഭിച്ചു. ഇതോടെ അവസരം മുതലെടുത്ത കാറ്റാലൻ ക്ലബ്ബ് 90-ാം മിനിറ്റിൽ മെസിയുടെ ഗോളിലൂടെ കളിയിലേക്ക് തിരിച്ചെത്തി. പിന്നാലെ ലൂയി സുവാരസും ഗോള്‍ വല കുലുക്കിയതോടെ ബാഴ്സ അവിശ്വസനീയ സമനില സ്വന്തമാക്കുകയായിരുന്നു.
FULL-TIME Wolves 2-1 Man Utd
— Premier League (@premierleague) April 2, 2019 " class="align-text-top noRightClick twitterSection" data="
Diogo Jota and a Chris Smalling own goal secure an impressive comeback victory for Wolves against the 10 men of Man Utd #WOLMUN pic.twitter.com/Lj5V4ryukA
">FULL-TIME Wolves 2-1 Man Utd
— Premier League (@premierleague) April 2, 2019
Diogo Jota and a Chris Smalling own goal secure an impressive comeback victory for Wolves against the 10 men of Man Utd #WOLMUN pic.twitter.com/Lj5V4ryukAFULL-TIME Wolves 2-1 Man Utd
— Premier League (@premierleague) April 2, 2019
Diogo Jota and a Chris Smalling own goal secure an impressive comeback victory for Wolves against the 10 men of Man Utd #WOLMUN pic.twitter.com/Lj5V4ryukA
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വോള്‍വ്സ് പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിനെ എതിരാളികള്‍ ഞെട്ടിച്ചത്. പതിമൂന്നാം മിനിറ്റില്‍ മക്ടൊമിനെ നേടിയ ഗോളില്‍ മുന്നിലെത്തിയ യുണൈറ്റഡിനെ 25-ാം മിനിറ്റിലെ ഡിയോഗോ ജോട്ടോയുടെ ഗോളും77-ാം മിനിറ്റിലെ ക്രിസ് സ്മോളിംഗിന്‍റെസെല്‍ഫ് ഗോളുമാണ് പരാജയത്തിലേക്ക് നയിച്ചത്. മത്സരത്തിൽ യുണൈറ്റഡ് മികച്ചു നിന്നെങ്കിലും 57-ാം മിനിറ്റിൽ ആഷ്ലി യംഗിന് ലഭിച്ച റെഡ് കാർഡ് പ്രതികൂലമായി ബാധിക്കുകയായിരുന്നു. തോൽവിയോടെ മാഞ്ചസ്റ്ററിന്‍റെ ചാമ്പ്യൻസ് ലീഗ് യോഗ്യത തുലാസിലായി.