സൂറിച്ച് : പിഎസ്‌ജി താരം ലയണൽ മെസിയും (Paris Saint-Germain’s Lionel Messi) മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും (Manchester United’s Cristiano Ronaldo ) ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാര (The Best FIFA Men’s Player Award) പട്ടികയിൽ വീണ്ടും ഇടം നേടി.
ഇരുവരുമടക്കം 11 പേരാണ് പുരുഷ വിഭാഗത്തിന്‍റെ ഫൈനല്‍ റൗണ്ടിലുള്ളത്. വിവിധ ദേശീയ ടീമുകളുടെ ക്യാപ്റ്റന്മാര്‍, പരിശീലകര്‍, മാധ്യമപ്രവര്‍ത്തകര്‍, ആരാധകര്‍ തുടങ്ങിയവരുടെ വോട്ടിങ്ങിന്‍റെ അടിസ്ഥാനത്തിലാണ് വിജയിയെ തിരഞ്ഞെടുക്കുക. ഡിസംബര്‍ 10ന് നടക്കുന്ന വോട്ടെടുപ്പിന്‍റെ ഫലം ജനുവരി 17 ന് ഫിഫയുടെ ആസ്ഥാനമായ സൂറിച്ചില്‍ പ്രഖ്യാപിക്കും.
ഈ വർഷം, മുഹമ്മദ് സലാ, കരിം ബെൻസെമ, റോബർട്ട് ലെവൻഡോവ്‌സ്‌കി എന്നിവരിൽ നിന്നാകും മെസിക്കും റൊണാൾഡോയ്ക്കും കടുത്ത മത്സരം നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. ബയേണിനായുള്ള മിന്നുന്ന പ്രകടനത്തോടെ ലെവൻഡോവ്‌സ്‌കിയാണ് 2020ലെ പുരസ്‌കാര ജേതാവ്.
-
🏆 Nominees: #TheBest FIFA Men's Player
— FIFA.com (@FIFAcom) November 22, 2021 " class="align-text-top noRightClick twitterSection" data="
Karim Benzema
Kevin De Bruyne
Cristiano Ronaldo
Erling Haaland
Jorginho
N’Golo Kanté
Robert Lewandowski
Kylian Mbappé
Lionel Messi
Neymar
Mohamed Salah
🗳 VOTE NOW 👉 https://t.co/RustQcOw6D pic.twitter.com/0MsRp4Dw6T
">🏆 Nominees: #TheBest FIFA Men's Player
— FIFA.com (@FIFAcom) November 22, 2021
Karim Benzema
Kevin De Bruyne
Cristiano Ronaldo
Erling Haaland
Jorginho
N’Golo Kanté
Robert Lewandowski
Kylian Mbappé
Lionel Messi
Neymar
Mohamed Salah
🗳 VOTE NOW 👉 https://t.co/RustQcOw6D pic.twitter.com/0MsRp4Dw6T🏆 Nominees: #TheBest FIFA Men's Player
— FIFA.com (@FIFAcom) November 22, 2021
Karim Benzema
Kevin De Bruyne
Cristiano Ronaldo
Erling Haaland
Jorginho
N’Golo Kanté
Robert Lewandowski
Kylian Mbappé
Lionel Messi
Neymar
Mohamed Salah
🗳 VOTE NOW 👉 https://t.co/RustQcOw6D pic.twitter.com/0MsRp4Dw6T
ഫിഫ ബാലണ്‍ഡിയോര്‍ (FIFA Ballon d’Or ) എന്നറിയപ്പെട്ടിരുന്ന പുരസ്‌കാരം 2016ല്‍ ദി ബെസ്റ്റ് ഫിഫ മെന്‍സ് പ്ലയര്‍ അവാര്‍ഡ് എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു.
ബെസ്റ്റ് ഫിഫ മെന്‍സ് പ്ലയര്‍ അവാര്‍ഡിനുള്ള അന്തിമ പട്ടിക
- റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി (പോളണ്ട്, ബയേണ്‍ മ്യൂണിക്ക്)
- കരിം ബെന്‍സേമ (ഫ്രാന്‍സ്, റയല്‍ മഡ്രിഡ്)
- ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍, യുവന്റസ്, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്)
- ലയണല്‍ മെസി (അര്‍ജന്‍റീന, ബാഴ്‌സലോണ, പി.എസ്.ജി)
- കെവിന്‍ ഡിബ്രുയിനെ (ബെല്‍ജിയം, മാഞ്ചെസ്റ്റര്‍ സിറ്റി)
- എര്‍ലിങ് ഹാളണ്ട് (നോര്‍വേ, ബൊറൂസിയ ഡോര്‍ട്‌മുണ്ട്)
- ജോര്‍ജീന്യോ (ഇറ്റലി, ചെല്‍സി)
- എന്‍ഗോളോ കാന്‍റെ (ഫ്രാന്‍സ്, ചെല്‍സി)
- കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്, പി.എസ്.ജി)
- നെയ്മര്‍ (ബ്രസീല്‍, പി.എസ്.ജി)
- മുഹമ്മദ് സല (ഈജിപ്ത്, ലിവര്‍പൂള്‍)