ETV Bharat / sports

കണ്ണീരായി നെയ്‌മർ, കണ്ണീർക്കടലായി മാറക്കാന - നെയ്മര്‍

പൊട്ടിക്കരഞ്ഞു നിന്ന നെയ്‌മറെ അർജന്‍റീനൻ നായകൻ ലയണല്‍ മെസി നെഞ്ചോടു ചേർത്ത് ആലിംഗനം ചെയ്തപ്പോൾ അത് ഫുട്‌ബോളിന് മാത്രം സമ്മാനിക്കാൻ കഴിയുന്ന സുന്ദര കാഴ്‌ച്ചയായി മാറി.

Lionel Messi  Neymar  Copa America  കോപ്പ അമേരിക്ക  ബ്രസീല്‍  അര്‍ജന്‍റീന  മെസി  നെയ്മര്‍  Copa America news
കണ്ണീരായി നെയ്‌മർ, കണ്ണീർക്കടലായി മാറക്കാന
author img

By

Published : Jul 11, 2021, 1:41 PM IST

മാറക്കാന: തെരുവില്‍ പന്ത് തട്ടി വളർന്നവർ, അവർ പന്തു തട്ടുന്നത് ജയിക്കാൻ വേണ്ടി മാത്രമല്ല. സിരകളില്‍ ഫുട്‌ബോൾ ലഹരി നിറച്ച് കാലുകളില്‍ സാംബ താളവുമായി അവർ മൈതാനത്ത് നിറയുന്നത് കാല്‍പന്തിന്‍റെ സൗന്ദര്യ ലഹരി നുകരാൻ കൂടിയാണ്. ആർത്തലച്ചെത്തിയ ആ സൗന്ദര്യ ലഹരിയെ പ്രതിരോധക്കോട്ട കെട്ടി തടുത്തു നിർത്തിയപ്പോൾ തോറ്റുപോയത് ബ്രസീല്‍ എന്ന രാജ്യം മാത്രമായിരുന്നില്ല, വിശപ്പും ദാഹവും മറക്കാൻ തെരുവുകളെ കാല്‍പന്ത് മൈതാനങ്ങളാക്കിയ ഇനിയും അറിയപ്പെടാത്ത ലക്ഷക്കണക്കിന് ഫുട്‌ബോൾ സ്നേഹികൾ കൂടിയാണ്.

also read: യൂറോപ്പിലെ ഫുട്‌ബോൾ രാജാവാകാൻ ഇംഗ്ളണ്ടും ഇറ്റലിയും നേർക്കു നേർ

അവർ വിജയങ്ങളില്‍ മതിമറക്കും. പരാജയങ്ങളില്‍ കണ്ണീരോടെ മൈതാനം വിടും. കോപ്പ അമേരിക്ക ടൂർണമെന്‍റിന്‍റെ കലാശപ്പോരില്‍ അർജന്‍റീന കിരീടം നേടുമ്പോൾ ബ്രസീലിന്‍റെ എല്ലാമെല്ലാമായ നെയ്‌മർക്ക് കരയാതെ മാർഗമില്ലായിരുന്നു. തുടർ വിജയങ്ങളുമായി മഞ്ഞപ്പടയെ മുന്നില്‍ നിന്ന് നയിച്ച നെയ്‌മർക്ക് ആ പരാജയം താങ്ങാവുന്നതായിരുന്നില്ല. മത്സരത്തിന് അവസാന വിസില്‍ മുഴങ്ങിയതിന് പിന്നാലെ ജഴ്‌സി കൊണ്ട് മുഖം പൊത്തി നിലത്തിരുന്ന കരഞ്ഞ നെയ്‌മർ ഫുട്‌ബോളിലെ നൊമ്പരക്കാഴ്‌ചയായി.

എത്ര സുന്ദരമാണ് ഫുട്‌ബോൾ

പൊട്ടിക്കരഞ്ഞു നിന്ന നെയ്‌മറെ അർജന്‍റീനൻ നായകൻ ലയണല്‍ മെസി നെഞ്ചോടു ചേർത്ത് ആലിംഗനം ചെയ്തപ്പോൾ അത് ഫുട്‌ബോളിന് മാത്രം സമ്മാനിക്കാൻ കഴിയുന്ന സുന്ദര കാഴ്‌ചയും. ബാഴ്‌സലോണയിലെ പഴയ സഹതാരവും അതിലുപരി സുഹൃത്തുമായ നെയ്‌മറിന്‍റെ കണ്ണീരൊപ്പാൻ മെസി എത്തിയെന്നത് യാദൃശ്ചികമായിരുന്നില്ല.

റിയോ ഡി ജനീറോയിലെ വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തില്‍ ബ്രസീല്‍ തോറ്റു മടങ്ങുകയല്ല. 1950ലെ ലോകകപ്പ് ഫൈനലില്‍ യുറുഗ്വായോട് പരാജയപ്പെട്ട മാറക്കാന ദുരന്തം ഇനിയും ബ്രസീലിനെ വിട്ടുപോയിട്ടില്ല. അവർ പിന്നെയും ഫുട്‌ബോൾ കളിച്ചു. യൂറോപ്പിന്‍റെ വേഗവും തന്ത്രങ്ങളുമല്ല, ലാറ്റിനമേരിക്കയുടെ താളവും ഒഴുക്കുമായിരുന്നു കാനറികളുടേത്. ഓരോ പരാജയവും വിജയത്തിലേക്ക് പറന്നുയരാനുള്ള ഊർജമാണ്. കാരണം അവരുടെ ഫുട്‌ബോൾ തെരുവുകളിലാണ്. വിശപ്പും ദാഹവുമാണ് അവർക്ക് ഫുട്‌ബോൾ.

also read: ദൈവത്തിന് നന്ദി, ഞങ്ങൾ ചാമ്പ്യന്മാരായിരിക്കുന്നു.... കിരീടം നെഞ്ചോട് ചേർത്ത് മെസി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.