ETV Bharat / sports

പ്രീമിയര്‍ ലീഗില്‍ ലെസ്റ്ററിനെ അട്ടിമറിച്ച് ലീഡ്‌സ് - leeds win news

ലെസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടായ കിങ് പവര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലീഡ്‌സ് യുണൈറ്റഡ് വിജയിച്ചത്.

പ്രീമിയര്‍ ലീഗ് ജയം വാര്‍ത്ത  ലീഡ്‌സിന് ജയം വാര്‍ത്ത  ലെസ്റ്ററിന് തോല്‍വി വാര്‍ത്ത  premier league win news  leeds win news  leicester lose news
പ്രീമിയര്‍ ലീഗ് ജയം
author img

By

Published : Jan 31, 2021, 10:22 PM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് ലീഡ്‌സ് യുണൈറ്റഡ്. ലെസ്റ്ററിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലീഡ്‌സിന്‍റെ ജയം. ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞ ആദ്യപകുതിക്ക് ശേഷമായിരുന്നു ലീഡ്‌സിന്‍റെ മുന്നേറ്റം. ലെസ്റ്ററിനായി ഹാര്‍വി ബേണ്‍സ് ആദ്യ ഗോളടിച്ചപ്പോള്‍ രണ്ട് മിനിട്ടുകള്‍ക്ക് ശേഷം സ്റ്റുവര്‍ട്ട് ഡല്ലാസ് ലീഡ്‌സിന് വേണ്ടി സമനില പിടിച്ചു.

  • 👏 Huge three points! Massive performance! The lads did you proud!

    — Leeds United (@LUFC) January 31, 2021 " class="align-text-top noRightClick twitterSection" data=" ">

രണ്ടാം പകുതിയില്‍ ലീഡ്‌സ് പൂര്‍ണാധിപത്യം കാഴ്‌ചവെച്ച മത്സരത്തില്‍ പാട്രിക്ക് ബാംഫോര്‍ഡ്, ജാക് ഹാരിസണ്‍ എന്നിവര്‍ ലീഡ്‌സിന് വേണ്ടി വല കുലുക്കി. ലീഗില്‍ തുടര്‍ച്ചയായ 11-ാം മത്സരത്തിലും ജയം തേടി ഇറങ്ങിയ ലെസ്റ്ററിനെയാണ് ലീഡ്‌സ് പരാജയപ്പെടുത്തിയത്. 2021ല്‍ ലെസ്റ്ററിന്‍റെ ആദ്യ പരാജയം കൂടിയാണിത്. ലീഗില്‍ ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ ബേണ്‍ലിയെ ചെല്‍സി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.