ETV Bharat / sports

'എല്‍ക്ലാസിക്കോ' ഐതിഹാസിക പോരാട്ടത്തിന് മാഡ്രിഡ്

author img

By

Published : Apr 10, 2021, 5:42 PM IST

Updated : Apr 10, 2021, 5:48 PM IST

ഓരോ തവണ എല്‍ ക്ലാസിക്കോ അരങ്ങേറുമ്പോഴും നിരവധി ചോദ്യങ്ങളും ആശങ്കകളുമാണ് ഫുട്‌ബോള്‍ ആരാധകരുടെ മനസില്‍ ഉയരുക. ഇത്തവണയും ആ പതിവ് തെറ്റുന്നില്ല.

el clasico update  എല്‍ക്ലാസിക്കോ അപ്പ്‌ഡേറ്റ്  ലാലിഗ അപ്പ്‌ഡേറ്റ്  laliga update  real win news]  barcelona win news  messi with goal news  റയലിന് ജയം വാര്‍ത്ത  ബാഴ്‌സലോണക്ക് ജയം വാര്‍ത്ത  ഗോളുമായി മെസി വാര്‍ത്ത
എല്‍ക്ലാസിക്കോ

മാഡ്രിഡ്: ഫുട്‌ബോള്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം. സ്‌പാനിഷ് ലാലിഗിയില്‍ കിരീട കുതിപ്പ് നടത്തുന്ന കരുത്തരായ ബാഴ്‌സലോണക്കും നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡും എല്‍ ക്ലാസിക്കോ നിര്‍ണായകമാണ്. ഹോം ഗ്രൗണ്ടില്‍ പുലര്‍ച്ചെ 12.30നാരംഭിക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ റയലിന് പോയിന്‍റ് പട്ടികയില്‍ ഒന്നാമതുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് ഒപ്പമെത്താം.

മറുഭാഗത്ത് ബാഴ്‌സക്ക് ടേബിള്‍ ടോപ്പറാകാനുള്ള അവസരമാണുള്ളത്. ഇതിനായി എവേ മത്സരത്തില്‍ റൊണാള്‍ഡ് കോമാന്‍റെ ശിഷ്യന്‍മാര്‍ക്ക് നിലവിലെ ചാമ്പ്യന്‍മാരെ മുട്ടുകുത്തിച്ചേ മതിയാകൂ. ചുരുക്കത്തില്‍ ലാലിഗ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന റയലിനും ബാഴ്‌സയ്ക്കും അത്‌ലറ്റിക്കോയ്ക്കും എല്‍ക്ലാസിക്കോ നിര്‍ണായകമാണ്.

മെസിക്കിത് അവസാനത്തെ എല്‍ക്ലാസിക്കോയാവുമോ?

അര്‍ജന്‍റീനന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ അവസാനത്തെ എല്‍ക്ലാസിക്കോ പോരാട്ടമാകുമോ ഇതെന്ന ആശങ്കയിലാണ് ആരാധകര്‍. ഇത്തവണ ബാഴ്‌സയുമായുള്ള കരാര്‍ അവസാനിക്കുമ്പോള്‍ മെസി നൗ കാമ്പ് വിടുമെന്ന സൂചനയാണ് പുറത്തുവന്നത്.

മെസിയുടെ കരിയറില്‍ ഇതുവരെ 44 എല്‍ ക്ലാസിക്കോ പോരാട്ടങ്ങളാണ് നടന്നത്. അവസാനമായി നടന്ന ആറ് എല്‍ക്ലാസിക്കോകളിലും ഗോളടിക്കാനായിരുന്നില്ല. ആ കുറവ് 45-ാമത്തെ തവണ നികത്താനാകുമെന്ന പ്രതീക്ഷയിലാണ് മെസി. റയലിനെതിരെ ഇതുവരെ നടന്ന മത്സരങ്ങളില്‍ 26 ഗോളുകളാണ് മെസി അടിച്ചുകൂട്ടിയത്.

റയലിന് ബാഴ്‌സ വെല്ലുവിളിയാകുമോ?

സിനദന്‍ സിദാന്‍റെ ശിഷ്യന്‍മാര്‍ക്ക് അര്‍ജന്‍റീനന്‍ ഫുട്‌ബോള്‍ ഇതിഹാസം മെസിയും കൂട്ടരും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുക. ബാഴ്‌സലോണയ്ക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയ മെസി ലോക ഫുട്‌ബോളിലെ ഓരോ റെക്കോഡുകളായി തകര്‍ത്ത് മുന്നേറുകയാണ്.

കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് യുവരക്തമൊഴുകുന്ന നൗകാമ്പിലെ പോരാളികള്‍ക്ക് മുന്നില്‍ റയല്‍ ശരിക്കും വിയര്‍ക്കേണ്ടിവരും. ഇതുവരെ നടന്ന 29 മത്സരങ്ങളില്‍ 20ഉം റൊണാള്‍ഡ് കോമാന്‍റെ ശിഷ്യന്‍മാര്‍ ജയിച്ചപ്പോള്‍ അഞ്ച് മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. കൂടാതെ സീസണില്‍ കഴിഞ്ഞ ആറ് മത്സരങ്ങളില്‍ പരാജയമറിയാതെ മുന്നേറുകയാണെന്ന പ്രത്യേകതയും നൗ കാമ്പിലെ വമ്പന്‍മാര്‍ക്കുണ്ട്. പരിക്കിന്‍റെ പിടിയിലായ റയലിന് എങ്ങനെ ബാഴ്‌സയെ പിടിച്ചുകെട്ടാനാകുമെന്ന ചോദ്യമാണ് വമ്പന്‍ പോരാട്ടത്തിന് മുമ്പ് ഉയരുന്നത്.

ബാഴ്‌സയ്ക്ക് മുന്നില്‍ കടമ്പകളേറെ

റൊണാള്‍ഡ് കോമാന് കീഴില്‍ പഴയ പ്രതാപകാലത്തിന്‍റെ നിഴലില്‍ നിന്നും പുറത്തുകടന്ന ബാഴ്‌സലോണയ്ക്ക് ഈ എല്‍ക്ലാസിക്കോ പലതും തെളിയിക്കാനുള്ള അവസരം കൂടിയാണ്. കൂടാതെ നൗ കാമ്പിന്‍റെ പ്രൗഢമായ ഗതകാലം തിരിച്ചുപിടിക്കാനുള്ള അവസരവും. ഇത്തവണ റയലിന് മുന്നില്‍ അടിപതറാതിരുന്നാല്‍ ബാഴ്‌സലോണ വിടുന്ന കാര്യത്തില്‍ മെസി പുനരാലോചന നടത്തുമെന്ന കാര്യം ഉറപ്പാണ്. ബാഴ്‌സലോണ മോശം ഫോമിലേക്ക് പോയതിനെ തുടര്‍ന്ന്, കഴിഞ്ഞ സീസണ്‍ അവസാനത്തോടെയാണ് ടീം വിടാന്‍ ആഗ്രഹിക്കുന്നതായി മെസി പ്രഖ്യാപിച്ചത്. വലിയ വിവാദങ്ങള്‍ക്ക് ഇത് വഴിവെച്ചു.

സിനദന്‍ സിദാനും കൂട്ടരും നടത്തുന്ന കുതിപ്പിന് തടയിട്ടാലേ കോമാന്‍റെ കണക്കൂകൂട്ടലുകള്‍ യാഥാര്‍ഥ്യമാകൂ. ഇഞ്ച്വറിയുടെ നടുവിലാണെങ്കിലും ലാലിഗയിലെ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ വലിയ വെല്ലുവിളിയാകും ബാഴ്‌സയ്ക്ക് ഉയര്‍ത്തുക. റയലിന്‍റെ എല്ലാ മേഖലകളെയും ഒരുപോലെ അറിയുന്ന സിദാനെന്ന പ്രതിഭാധനനായ പരിശീലകന്‍റെ സാന്നിധ്യമുള്ളപ്പോള്‍ റയല്‍ പ്രവചനാതീതമാണ്. പരിക്കിന്‍റെ പിടിയിലും ലീഗില്‍ റയല്‍ നടത്തുന്ന മുന്നേറ്റം തന്നെ അതിന് തെളിവാണ്. നായകന്‍ സെര്‍ജിയോ റാമോസ് ഉള്‍പ്പെടെ പുറത്തിരിക്കുമ്പോഴും ലീഗില്‍ ഇതുവരെ 19 ജയങ്ങളാണ് റയല്‍ സ്വന്തമാക്കിയത്. നാല് സമനിലകളും റയലിന്‍റെ പേരിലുണ്ട്.

പരിക്ക് വില്ലനാകുമോ?

എല്‍ക്ലാസിക്കോയ്ക്ക് മുന്നോടിയായി ഇരുവശത്തും പരിക്കിന്‍റെ ആശങ്കകളാണ്. റയലിന്‍റെ നായകന്‍ സെര്‍ജിയോ റാമോസിനും ഡാനി കര്‍വഹലിനും ഹസാര്‍ഡിനും പരിക്ക് കാരണവും കൊവിഡ് കാരണം റാഫേല്‍ വരാനെക്കും ഇത്തവണ ബൂട്ട് കെട്ടാനാകില്ല. മറുവശത്ത് ബാഴ്‌സലോണയുടെ സ്‌പാനിഷ് ഫോര്‍വേഡ് ആന്‍സു ഫാതിക്കും ബ്രസീലിയന്‍ മിഡ്‌ഫീല്‍ഡര്‍ കുട്ടിഞ്ഞോയ്ക്കും നെറ്റോയ്ക്കും പുലര്‍ച്ചെ നടക്കുന്ന ഐതിഹാസിക പോരാട്ടത്തില്‍ കളിക്കാനാകില്ല.

കണക്കിലെ എല്‍ക്ലാസിക്കോ

ചരിത്രത്തില്‍ ഇതുവരെ 181 എല്‍ക്ലാസിക്കോ പോരാട്ടങ്ങളാണ് ഫുട്‌ബോള്‍ ലോകത്ത് നടന്നിട്ടുള്ളത്. ഇതില്‍ 74 എണ്ണത്തില്‍ റയല്‍ മാഡ്രിഡും 72 എണ്ണത്തില്‍ ബാഴ്‌സയും വെന്നിക്കൊടി പാറിച്ചു. 35 മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു.

Last Updated : Apr 10, 2021, 5:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.