എറണാകുളം : കേരള വുമണ്‍സ് ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് ഡിസംബർ പതിനൊന്നിന് തൃശൂരിൽ തുടക്കം. ആദ്യമത്സരത്തിൽ കലൂക്ക സോക്കർ ക്ലബ് ട്രാവൻകൂർ റോയൽ എഫ് സിയെ നേരിടും. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരള ഫുട്ബോൾ അസോസിയേഷൻ കേരള വുമണ്‍സ് ലീഗ് സംഘടിപ്പിക്കുന്നത്.
കൊച്ചിയിൽ നടന്ന ചടങ്ങിൽ സിനിമാതാരം മാളവിക ജയറാം കെ ഡബ്ല്യു എൽ ട്രോഫി പുറത്തിറക്കി. ഗോകുലം കേരള എഫ് സി, കേരള യുണൈറ്റഡ് എഫ് സി, ലൂക്ക സോക്കർ ക്ലബ്, ട്രാവൻകൂർ റോയൽ എഫ് സി, ഡോൺ ബോസ്കോ എഫ് എ, കടത്തനാട് രാജ എഫ് എ എന്നീ ആറ് ടീമുകളാണ് ലീഗിൽ മത്സരിക്കുക. ഡബിൾ ലെഗ് ഫോർമാറ്റിൽ മുപ്പത് മത്സരങ്ങളാണ് ലീഗിലുള്ളത്.
-
@SportsScoreline Kerala Women's League 2021-2022 🏆
— Kerala Football Association (@keralafa) December 10, 2021 " class="align-text-top noRightClick twitterSection" data="
6 Teams 💪🏻
1 Dream 🏆#KnowyourWorthLadies 💪🏻 pic.twitter.com/UjAMdFusbQ
">@SportsScoreline Kerala Women's League 2021-2022 🏆
— Kerala Football Association (@keralafa) December 10, 2021
6 Teams 💪🏻
1 Dream 🏆#KnowyourWorthLadies 💪🏻 pic.twitter.com/UjAMdFusbQ@SportsScoreline Kerala Women's League 2021-2022 🏆
— Kerala Football Association (@keralafa) December 10, 2021
6 Teams 💪🏻
1 Dream 🏆#KnowyourWorthLadies 💪🏻 pic.twitter.com/UjAMdFusbQ
കേരളത്തിലെ വനിതാ ഫുട്ബോളിന്‍റെ വളർച്ചയിൽ വുമണ്‍സ് ലീഗ് നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെഎഫ്‌എ ജനറൽ സെക്രട്ടറി അനിൽകുമാർ പറഞ്ഞു. ഇത്തവണ പങ്കെടുക്കുന്ന ടീമുകളിലെ എഴുപത് ശതമാനം താരങ്ങളും മലയാളികളാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
-
Scoreline Sports Kerala Women's League 2021-2022 🏆
— Kerala Football Association (@keralafa) December 10, 2021 " class="align-text-top noRightClick twitterSection" data="
Malavika Jayaram Unveiled the Trophy of Scoreline Kerala Women's League 2021-22 🏆#KnowyourWorthLadies 💪🏻 pic.twitter.com/oGE9CAJ3Dz
">Scoreline Sports Kerala Women's League 2021-2022 🏆
— Kerala Football Association (@keralafa) December 10, 2021
Malavika Jayaram Unveiled the Trophy of Scoreline Kerala Women's League 2021-22 🏆#KnowyourWorthLadies 💪🏻 pic.twitter.com/oGE9CAJ3DzScoreline Sports Kerala Women's League 2021-2022 🏆
— Kerala Football Association (@keralafa) December 10, 2021
Malavika Jayaram Unveiled the Trophy of Scoreline Kerala Women's League 2021-22 🏆#KnowyourWorthLadies 💪🏻 pic.twitter.com/oGE9CAJ3Dz
ALSO READ: മെസി ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍: കിലിയന്‍ എംബാപ്പെ
കേരള വുമൻസ് ലീഗിലെ ജേതാക്കൾ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഇന്ത്യൻ വുമണ്‍സ് ലീഗിൽ പങ്കെടുക്കാൻ യോഗ്യത നേടും. ഡിസംബർ 11 ന് തുടങ്ങുന്ന മത്സരങ്ങൾ ജനുവരി 24 ന് സമാപിക്കും. എല്ലാ മത്സരങ്ങളും വൈകുന്നേരം ആറ് മണി മുതൽ ആണ് നടക്കുക.