സൂപ്പർ കപ്പിന്‍റെ രണ്ടാം സീസണ്‍ ഇന്ന് ആരംഭിക്കും. ഇന്ന് നടക്കുന്ന യോഗ്യതാമത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ ആരോസുമായി ഏറ്റുമുട്ടും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 8.30 നാണ് മത്സരം.
ഐ-ലീഗ് ക്ലബ്ബുകളുടെപ്രതിഷേധത്തെതുടര്‍ന്ന്സൂപ്പർ കപ്പിന്‍റെ രണ്ടാം സീസൺ അനിശ്ചിതാവസ്ഥയിലാണ്. പൂനെ സിറ്റിയും മിനർവ പഞ്ചാബും തമ്മിലായിരുന്നു ഇന്ന് ആദ്യ മത്സരം നടക്കേണ്ടിയിരുന്നത്. എന്നാല്‍ സൂപ്പർ കപ്പില്‍ നിന്നും മിനർവ പിന്മാറിയതോടെഈ മത്സരം മാറ്റിവച്ചു.
ഐഎസ്എല്‍ സീസണിന്‍റെ നിരാശ മറികടക്കാൻ സൂപ്പർ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യം. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമേ ബ്ലാസ്റ്റേഴ്സിന് സൂപ്പർ കപ്പിന്‍റെ അവസാന റൗണ്ടിലേക്ക് യോഗ്യത നേടാനാവൂ. ഐ-ലീഗില്‍ എട്ടാം സ്ഥാനത്ത് ടൂർണമെന്‍റ് അവസാനിപ്പിച്ച ടീമാണ് ഇന്ത്യൻ ആരോസ്. സൂപ്പർ കപ്പില്‍ യോഗ്യത നേടുന്നതില്‍ ഉപരി തങ്ങളുടെ ആരാധകരെ തൃപ്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാകും കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങുക.
It's Matchday and the Super cup qualifiers are underway! We're taking on the Indian Arrows tonight. #KeralaBlasters #IndianSuperCup #Qualifiers pic.twitter.com/ITV7K7eQne
— Kerala Blasters FC (@KeralaBlasters) March 15, 2019 " class="align-text-top noRightClick twitterSection" data="
">It's Matchday and the Super cup qualifiers are underway! We're taking on the Indian Arrows tonight. #KeralaBlasters #IndianSuperCup #Qualifiers pic.twitter.com/ITV7K7eQne
— Kerala Blasters FC (@KeralaBlasters) March 15, 2019It's Matchday and the Super cup qualifiers are underway! We're taking on the Indian Arrows tonight. #KeralaBlasters #IndianSuperCup #Qualifiers pic.twitter.com/ITV7K7eQne
— Kerala Blasters FC (@KeralaBlasters) March 15, 2019
ഇന്ത്യൻ സൂപ്പർ ലീഗില്‍ ഒമ്പതാം സ്ഥാനക്കാരായാണ് ബ്ലാസ്റ്റേഴ്സ് സീസൺ അവസാനിപ്പിച്ചത്. അതേസമയം ലീഗിന്‍റെ അവസാന ഘട്ടത്തില്‍ മികച്ച ഫോമില്‍ കളിച്ച ഇന്ത്യൻ ആരോസിനെ തോല്‍പ്പിക്കുക ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പമായിരിക്കില്ല.
സൂപ്പർ കപ്പില്‍ കളിക്കാനായി ആറ് വിദേശ താരങ്ങളെയാണ് കേരള ബ്ലാസ്റ്റേഴ്സ് തെരഞ്ഞെടുത്തത്. മധ്യനിര താരം കറേജ് പെക്കൂസണെ ടീമില്‍ നിന്ന് ഒഴിവാക്കി. നെമാഞ്ച ലാകിച്ച് പെസിച്ച്, സിറില്‍ കാലി, നിക്കോളാസ് ക്രച്ച്മറേവിച്ച് , സ്ലാവിസ സ്റ്റോയനോവിച്ച്, മറ്റേജ് പോപ്ലാറ്റ്നിക്ക്, കിസിറ്റോ എന്നിവരാണ് സൂപ്പർ കപ്പില്‍ ബ്ലാസ്റ്റേഴ്സ് രജിസ്റ്റർ ചെയ്തിരിക്കുന്ന വിദേശ താരങ്ങൾ.