വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിമറന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. എടികെ മോഹന്‍ബഗാനോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. ഫിജിയന്‍ മുന്നേറ്റ താരം റോയ് കൃഷ്‌ണയുടെ ഇരട്ട ഗോളിന്‍റെ ബലത്തിലാണ് കരുത്തരായ എടികെ മോഹന്‍ബഗാന്‍റെ ജയം.
-
এ ভাবেও ফিরে আসা যায়! #ISLMoments #ATKMBKBFC #HeroISL #LetsFootball https://t.co/qDXO5VSo9H pic.twitter.com/66X9Qra1IV
— Indian Super League (@IndSuperLeague) January 31, 2021 " class="align-text-top noRightClick twitterSection" data="
">এ ভাবেও ফিরে আসা যায়! #ISLMoments #ATKMBKBFC #HeroISL #LetsFootball https://t.co/qDXO5VSo9H pic.twitter.com/66X9Qra1IV
— Indian Super League (@IndSuperLeague) January 31, 2021এ ভাবেও ফিরে আসা যায়! #ISLMoments #ATKMBKBFC #HeroISL #LetsFootball https://t.co/qDXO5VSo9H pic.twitter.com/66X9Qra1IV
— Indian Super League (@IndSuperLeague) January 31, 2021
ആദ്യ പകുതിയില്‍ മുന്നേറ്റ താരം ഗാരി ഹൂപ്പറിന്‍റെ തകര്‍പ്പന്‍ ഗോളില്‍ മുന്നിട്ട് നിന്ന ശേഷമാണ് കൊമ്പന്‍മാര്‍ മുട്ടുമടക്കിയത്. ഹൂപ്പറെ കൂടാതെ കോസ്റ്റ നമോയിനേഷു രണ്ടാം പകുതിയില്‍ മിനിട്ടില്‍ ബ്ലാസ്റ്റേഴ്‌സിനായി വല കുലുക്കി. എടികെക്ക് വേണ്ടി റോയ് കൃഷ്‌ണയെ കൂടാതെ മാര്‍സലിന്യോ പെരേരയും ഗോളടിച്ചു.
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ 14 മത്സരങ്ങളില്‍ നിന്നും 27 പോയിന്‍റുമായി എടികെ മോഹന്‍ബഗാന്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 15 മത്സരങ്ങളില്‍ നിന്നും മൂന്ന് ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. 15 പോയിന്‍റ് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്.