റോം: ഇറ്റാലിയന്‍ ലീഗായ സീരി എയില്‍ 1600 ജയങ്ങൾ സ്വന്തമാക്കി യുവന്‍റസ്. ഇന്നലെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഫിയന്‍റീനയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് യുവന്‍റസ് പരാജയപ്പെടുത്തി.
-
#JUVE1600 pic.twitter.com/LHqsPUNH16
— JuventusFC (@juventusfcen) February 2, 2020 " class="align-text-top noRightClick twitterSection" data="
">#JUVE1600 pic.twitter.com/LHqsPUNH16
— JuventusFC (@juventusfcen) February 2, 2020#JUVE1600 pic.twitter.com/LHqsPUNH16
— JuventusFC (@juventusfcen) February 2, 2020
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിന്‍റെ മികവിലാണ് യുവന്‍റസിന്‍റെ വിജയം. പെനാല്‍ട്ടിയിലൂടെയാണ് ക്രിസ്റ്റ്യാനൊ രണ്ട് ഗോളും സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ 40-ാം മിനിട്ടിലും രണ്ടാം പകുതിയില്‍ 80-ാം മിനിട്ടിലുമാണ് താരം ഗോൾ നേടിയത്. ഇഞ്ച്വറി ടൈമില്‍ മത്തിയാസ് ഡി ലിറ്റാണ് യുവന്‍റസിനായി മൂന്നാമത്തെ ഗോൾ സ്വന്തമാക്കിയത്.
-
Cristiano Ronaldo keeps going… scoring in his ninth straight Serie A game to bring up his half-century for Juventus.
— UEFA Champions League (@ChampionsLeague) February 2, 2020 " class="align-text-top noRightClick twitterSection" data="
👕 50 goals
⚽️ 70 games#UCL pic.twitter.com/48rhswAubD
">Cristiano Ronaldo keeps going… scoring in his ninth straight Serie A game to bring up his half-century for Juventus.
— UEFA Champions League (@ChampionsLeague) February 2, 2020
👕 50 goals
⚽️ 70 games#UCL pic.twitter.com/48rhswAubDCristiano Ronaldo keeps going… scoring in his ninth straight Serie A game to bring up his half-century for Juventus.
— UEFA Champions League (@ChampionsLeague) February 2, 2020
👕 50 goals
⚽️ 70 games#UCL pic.twitter.com/48rhswAubD
ജയത്തോടെ ക്ലബിനായി 50 ഗോൾ നേട്ടം സ്വന്തമാക്കാനും പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോക്കായി. 70 മത്സരങ്ങളില്‍ നിന്നാണ് പോർച്ചുഗീസ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 2018-ലാണ് താരം ക്ലബില്‍ എത്തുന്നത്. ഈ സീസണില്‍ 33 ഗോളുകളാണ് താരം സ്വന്തമാക്കിയത്. നിലവില്‍ പൊയിന്‍റ് പട്ടികയില്‍ 54 പൊയിന്‍റുമായി യുവന്‍റസ് ഒന്നാമതാണ്. ഫെബ്രുവരി ഒമ്പതിന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ യുവന്‍റസ് വെറോണയെ നേരിടും.