ETV Bharat / sports

അടുത്ത ലക്ഷ്യം ചാമ്പ്യന്‍സ് ലീഗ് കിരീടം: യുര്‍ഗന്‍ ക്ലോപ്പ് - liverpool with crown news

കഴിഞ്ഞ സീസണില്‍ യുര്‍ഗന്‍ ക്ലോപ്പിന് കീഴില്‍ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു. 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ചെമ്പടയുടെ കിരീട നേട്ടം

ലിവര്‍പൂളിന് കിരീടം വാര്‍ത്ത ചാമ്പ്യന്‍സ് ലീഗിനെ കുറിച്ച് ക്ലോപ്പ് വാര്‍ത്ത liverpool with crown news klopp about champions league news
ക്ലോപ്പ്
author img

By

Published : Jan 18, 2021, 10:47 PM IST

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് അടുത്ത ലക്ഷ്യമെന്ന് ലിവര്‍പൂള്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ്. തുടര്‍ച്ചയായി പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കുന്നതിന് വലിയ പ്രധാന്യം നല്‍കുന്നില്ലെന്നും ക്ലോപ്പ് കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം ചാമ്പ്യന്‍സ് ലീഗ് യോഗ്യത സ്വന്തമാക്കാന്‍ പ്രീമിയര്‍ ലീഗിലെ പോയിന്‍റ് പട്ടകയില്‍ ആദ്യ നാലില്‍ എത്തേണ്ടതുണ്ട്.

ഈ സീസണില്‍ ഗ്രൂപ്പ് ഡിയില്‍ ചാമ്പ്യന്‍മാരായി ലീഗിലെ 16ാം റൗണ്ടിലേക്ക് മുന്നേറുകയാണ് ചെമ്പട. നിലവില്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ലിവര്‍പൂള്‍. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ഹോം ഗ്രൗണ്ടില്‍ നടന്ന പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ലിവര്‍പൂള്‍ സമനില വഴങ്ങിയിരുന്നു.

കിരീടം സ്വന്തമാക്കിയ മുന്‍ സീസണെ അപേക്ഷിച്ച് പരിക്കിന്‍റെ പിടിയിലുള്ള ലിവര്‍പൂളിന് ഇത്തവണ പട്ടകയില്‍ വലിയ മുന്നേറ്റങ്ങള്‍ നടത്താന്‍ സാധിച്ചിട്ടില്ല. 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ സീസണില്‍ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.