റോം: ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ മത്സരത്തില്‍ അറ്റ്‌ലാന്‍റക്ക് എതിരെ വമ്പന്‍ ജയവുമായി ലിവര്‍പൂള്‍. എവേ മത്സരത്തില്‍ മുന്നേറ്റ താരം ഡിയോഗോ ജോട്ടയുടെ ഹാട്രിക്ക് മികവില്‍ അഞ്ച് ഗോളുകള്‍ക്കാണ് ചെമ്പടയുടെ ജയം. 16, 33, 54 മിനിട്ടുകളിലാണ് ജോട്ട എതിരാളികളുടെ വല കുലുക്കിയത്. ലിവര്‍പൂളിന് വേണ്ടി വിങ്ങര്‍ സാദിയോ മാനെയും മുന്നേറ്റ താരം മുഹമ്മദ് സാലയും ഗോളുകള്‍ സ്വന്തമാക്കി. ചാമ്പ്യന്‍സ് ലീഗിന്‍റെ ഈ സീസണില്‍ കളിച്ച മൂന്ന് യോഗ്യതാ മത്സരങ്ങളിലും ജയിച്ച ലിവര്‍പൂള്‍ ഒമ്പത് പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ്. ഗ്രൂപ്പ് ഡിയില്‍ നവംബര്‍ 26ന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ അറ്റ്‌ലാന്‍റയെ ലിവര്‍പൂള്‍ സ്വന്തം തട്ടകത്തില്‍ നേരിടും.
-
⚽️ ⚽️ ⚽️
— Liverpool FC (@LFC) November 3, 2020 " class="align-text-top noRightClick twitterSection" data="
Our hat-trick hero 🤩 pic.twitter.com/4c6xFReg0c
">⚽️ ⚽️ ⚽️
— Liverpool FC (@LFC) November 3, 2020
Our hat-trick hero 🤩 pic.twitter.com/4c6xFReg0c⚽️ ⚽️ ⚽️
— Liverpool FC (@LFC) November 3, 2020
Our hat-trick hero 🤩 pic.twitter.com/4c6xFReg0c