ബ്യൂണസ് ഐറിസ്: ഇതിഹാസ താരം ജാവിയർ മഷെറാനോയെ അണ്ടർ 20 ടീമിന്‍റെ പരിശീലകനായി നിയമിച്ചതായി അർജന്‍റൈൻ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. അടുത്ത വര്‍ഷം ജനുവരിയിലാണ് 37കാരനായ മഷെറാെേനാ ടീമിന്‍റെ ചുമതലയേല്‍ക്കുക.
2020 നവംബറില്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ച താരത്തിന്‍റെ ആദ്യ പരിശീലക വേഷം കൂടിയാണിത്. ഡിഫൻസീവ് മിഡ്ഫീൽഡറായും സെൻട്രൽ ഡിഫൻഡറായും കളിച്ചിരുന്ന മഷെറാനൊ 15 വര്‍ഷങ്ങളിലായി 147 മത്സങ്ങളില്‍ അർജന്‍റീനയ്‌ക്കായി പന്ത് തട്ടിയിട്ടുണ്ട്.
ലിവർപൂൾ, ബാഴ്‌സലോണ, റിവർ പ്ലേറ്റ്, കൊറിന്ത്യൻസ്, വെസ്റ്റ് ഹാം തുടങ്ങിയ ക്ലബുകൾക്കായും മഷെറാനോ ബൂട്ട് കെട്ടിയിട്ടുണ്ട്. ലാറ്റിനമേരിക്കയിലും യൂറോപ്പിലും ദീർഘകാലം കളിച്ചിട്ടുള്ള താരത്തിന്‍റെ സേവനം ടീമിന് ഗുണം ചെയ്യുമെന്നാണ് ഫുട്‌ബോൾ അസോസിയേഷന്‍റെ വിലയിരുത്തല്‍.
also read: അവഗണന സഹിക്കാന്‍ വയ്യ...; യുണൈറ്റഡ് വിടാനൊരുങ്ങി ആന്‍റണി മാർഷ്യൽ
അതേസമയം മുൻ താരം ഫെർണാണ്ടോ ബാറ്റിസ്റ്റയ്‌ക്ക് പകരക്കാരനായാണ് മഷെറാനോ എത്തുന്നത്.