ETV Bharat / sports

'പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാര്‍'; ജിയാൻല്യൂജി ഡൊന്നരുമ്മ പിഎസ്‌ജിയില്‍ - ജിയാൻല്യൂജി ഡൊന്നരുമ്മ

ഫ്രഞ്ച് ക്ലബ്ബുമായി 2026 ജൂണ്‍ വരെ അഞ്ച് വര്‍ഷ കരാര്‍

Italy goalkeeper  Gianluigi Donnarumma  Paris Saint-Germain  പിഎസ്‌ജി  ജിയാൻല്യൂജി ഡൊന്നരുമ്മ  എസി മിലാന്‍
'പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാര്‍'; ജിയാൻല്യൂജി ഡൊന്നരുമ്മ പിഎസ്‌ജിയില്‍
author img

By

Published : Jul 15, 2021, 10:29 AM IST

പാരിസ് : എസി മിലാന്‍ വിട്ട ഇറ്റലിയുടെ യൂറോ കപ്പ് ഹീറോ ജിയാൻല്യൂജി ഡൊന്നരുമ്മ പാരിസ് സെന്‍റ് ജര്‍മയ്‌(പിഎസ്‌ജി)നില്‍ ചേര്‍ന്നു. 2026 ജൂണ്‍ വരെയുള്ള അഞ്ച് വര്‍ഷ കരാറിലാണ് 22കാരനായ താരം ഫ്രഞ്ച് ക്ലബ്ബുമായി കരാറിലെത്തിയിരിക്കുന്നത്. വമ്പന്‍ ക്ലബ്ബിന്‍റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണും ഡൊന്നരുമ്മ പ്രതികരിച്ചു.

പുതിയ തീരുമാനം നല്ല മാറ്റങ്ങള്‍ക്ക്

എസി മിലാനുവേണ്ടി, 16 വയസും 242 ദിവസവും പ്രായമുള്ളപ്പോള്‍ സീരി എയില്‍ അരങ്ങേറ്റം നടത്തിയ താരം 251 മത്സരങ്ങളില്‍ ഗോള്‍ വല കാത്തിട്ടുണ്ട്. ടീമിനെ കഴിഞ്ഞ സീസണില്‍ സീരി എയില്‍ രണ്ടാംസ്ഥാനത്തെത്തിക്കുന്നതില്‍ നിര്‍ണായക സ്ഥാനം വഹിച്ച താരം കൂടിയാണ് ഡൊന്നരുമ്മ.

ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ട് വൈകാരികമായ ഒരു കുറിപ്പ് കഴിഞ്ഞ ദിവസം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. നല്ല മാറ്റങ്ങള്‍ക്ക് വേണ്ടിയാണ് പുതിയ തീരുമാനമെന്നാണ് താരം കുറിച്ചത്.

യൂറോ കപ്പിലെ താരം

ഡൊന്നരുമ്മയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിക്ക് തുണയായത്. ഷൂട്ടൗട്ടിൽ രണ്ട് കിക്കുകൾ തടഞ്ഞ ഡൊന്നരുമ്മയാണ് ഇറ്റലിക്ക് വിജയം സമ്മാനിച്ചത്.

ടൂര്‍ണമെന്‍റിലാകെ നാല് ഗോളുകള്‍ മാത്രം വഴങ്ങിയതാരം യൂറോ കപ്പിലെ മികച്ച താരമായി തെര‍ഞ്ഞെടുക്കപ്പെടുന്ന ആദ്യ ഗോളിയെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.

also read: ഇറ്റലിയുടെ യൂറോ കപ്പ് ഹീറോ ജിയാൻല്യൂജി എസി മിലാന്‍ വിട്ടു

പിഎസ്‌ജിയുടെ മുന്നൊരുക്കം

കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗ് കിരീടം നഷ്‌ടമായ പിഎസ്‌ജി പുതിയ സീസണിന് മുന്നോടിയായി റയല്‍ മുന്‍ നായകന്‍ സെര്‍ജിയോ റാമോസിനെയും ടീമിന്‍റെ ഭാഗമാക്കിയിട്ടുണ്ട്.

റയലുമായി നീണ്ട 16 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് രണ്ട് വര്‍ഷ കരാറില്‍ താരം പിഎസ്‌ജിയില്‍ എത്തിയിരിക്കുന്നത്. റയലിനൊപ്പം നാല് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ താരമാണ് റാമോസ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.