പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സീസണില്‍ ആദ്യ ജയം തേടി ഒഡീഷ എഫ്‌സി ഇറങ്ങുന്നു. ലീഗില്‍ തുടര്‍ച്ചയായി ആറ് മത്സരങ്ങളില്‍ ജയമറിയാതെ മുമ്പോട്ട് പൊകുന്ന ഒഡീഷക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികള്‍.
-
A clash against @OdishaFC is next on the schedule. ✅#StrongerAsOne pic.twitter.com/xyh4v7mAes
— NorthEast United FC (@NEUtdFC) December 21, 2020 " class="align-text-top noRightClick twitterSection" data="
">A clash against @OdishaFC is next on the schedule. ✅#StrongerAsOne pic.twitter.com/xyh4v7mAes
— NorthEast United FC (@NEUtdFC) December 21, 2020A clash against @OdishaFC is next on the schedule. ✅#StrongerAsOne pic.twitter.com/xyh4v7mAes
— NorthEast United FC (@NEUtdFC) December 21, 2020
ഏഴ് മത്സരങ്ങളില്‍ രണ്ട് ജയവും നാല് സമനിലയുമുള്ള നോര്‍ത്ത് ഈസ്റ്റ് 10 പോയിന്‍റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ്. ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്‌പൂര്‍ എഫ്‌സിക്ക് എതിരെ പരാജയം ഏറ്റുവാങ്ങിയതിന്‍റെ ക്ഷീണത്തിലാണ് നോര്‍ത്ത് ഈസ്റ്റ്. മറുപടിയില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് പരാജയപ്പെട്ടത്.
മറുഭാഗത്ത് ബംഗളൂരു എഫ്‌സിക്ക് എതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഒഡീഷ പരാജയപ്പെട്ടത്. നോര്‍ത്ത് ഈസ്റ്റിന് എതിരായ മത്സരത്തില്‍ ടീമെന്ന നിലയില്‍ മുന്നോട്ട് പോകുമെന്ന് സ്റ്റുവര്‍ട്ട് ബക്‌സര്‍ പറഞ്ഞു. നോര്‍ത്ത് ഈസ്റ്റിന്‍റെ മുന്നേറ്റം ശക്തമാണ്. മറുഭാഗത്ത് ലീഗില്‍ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്തതിന്‍റെ ആശങ്കയിലാണ് നോര്‍ത്ത് ഈസ്റ്റിന്‍റെ പരിശീലകന്‍ ജെറാര്‍ഡ് നുസ്. സീസണില്‍ ഒരു ക്ലീന്‍ ഷീറ്റ് പോലും സ്വന്തമാക്കാന്‍ സാധിക്കാത്തത് നോര്‍ത്ത് ഈസ്റ്റിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഡിഫന്‍സില്‍ ഉള്‍പ്പെടെ ഏറെ മുന്നേറാനുണ്ടെന്നാണ് നുസിന്‍റെ വിലയിരുത്തല്‍.