ETV Bharat / sports

ISL: ഐഎസ്എല്‍: ചെന്നൈയിന്‍ എഫ്‌സിക്കെതിരെ മുംബൈ സിറ്റി എഫ്‌സിക്ക് ജയം - ഐഎസ്എല്‍

ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈ ചെന്നൈയിനെ തോല്‍പ്പിച്ചത്. രാഹുല്‍ ഭെകെയാണ് മുംബൈക്കായി ലക്ഷ്യം കണ്ടത്.

ISL  Mumbai City FC vs Chennaiyin FC highlights  ഐഎസ്എല്‍  ചെന്നൈയിന്‍ എഫ്‌സി-മുംബൈ സിറ്റി എഫ്‌സി
ISL: ഐഎസ്എല്‍: ചെന്നൈയിന്‍ എഫ്‌സിക്കെതിരെ മുംബൈ സിറ്റി എഫ്‌സിക്ക് ജയം
author img

By

Published : Dec 15, 2021, 10:38 PM IST

ഫത്തോഡ: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ മുംബൈ സിറ്റി എഫ്‌സിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈ ചെന്നൈയിനെ തോല്‍പ്പിച്ചത്. നിശ്ചിത സമയം അവസാനിക്കാന്‍ നാല്‌ മിനിട്ടുകള്‍ മാത്രം രാഹുല്‍ ഭെകെയാണ് മുംബൈക്കായി ലക്ഷ്യം കണ്ടത്.

മത്സരത്തിന്‍റെ 70 ശതമാനവും പന്ത് കൈവശം വെച്ച് ആധിപത്യം പുലര്‍ത്തിയ മുംബൈക്ക് പന്ത് വലയിലെത്തിക്കാന്‍ 86ാം മിനിട്ടിലാണ് സാധിച്ചത്. അഹമ്മദ് ജാഹുവിന്‍റെ ഫ്രീ കിക്കിന് തലവെച്ചാണ് രാഹുല്‍ ഭെകെയുടെ പന്ത് വലയിലെത്തിച്ചത്.

ജയത്തോടെ ആറു മത്സരങ്ങളില്‍ നിന്ന് 15 പോയിന്‍റുമായി മുംബൈ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അഞ്ച് വിജയവും ഒരു തോല്‍വിയുമാണ് സംഘത്തിന്‍റെ പട്ടികയിലുള്ളത്.

also read: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി: ബംഗ്ലാദേശിനെ ഗോള്‍ മഴയില്‍ മുക്കി ഇന്ത്യ

അതേസമയം എട്ട്‌ പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് ചെന്നൈയിന്‍. രണ്ട് വീതം ജയവും സമനിലയും ഒരു തോല്‍വിയുമാണ് സംഘത്തിന്‍റെ പട്ടികയിലുള്ളത്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.