ETV Bharat / sports

തിലക് മൈതാനില്‍ ഗോള്‍ വര്‍ഷം; ഈസ്റ്റ് ബംഗാളിനെ കീഴടക്കി ഗോവ - എഫ്.സി ഗോവ

ISL: ഗോവയ്ക്ക് ( FC Goa) വേണ്ടി ആല്‍ബെര്‍ട്ടോ നൊഗുവേര ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഓര്‍ഗെ ഓര്‍ട്ടിസും വലകുലുക്കി. ആന്‍റോണിയോ പെറോസേവിച്ചിന്‍റെ ഓണ്‍ ഗോളും ടീമിന് തുണയായി.

ISL Highlights  ISL  SC East Bengal vs FC Goa  ഐഎസ്‌എല്‍  എഫ്.സി ഗോവ  എസ്.സി ഈസ്റ്റ് ബംഗാള്‍
തിലക് മൈതാനില്‍ ഗോള്‍ വര്‍ഷം; ഈസ്റ്റ് ബംഗാളിനെ കീഴടക്കി ഗോവ
author img

By

Published : Dec 8, 2021, 7:05 AM IST

തിലക് മൈതാൻ: ഐഎസ്‌എല്ലിന്‍റെ പുതിയ സീസണില്‍ ആദ്യ ജയം നേടി എഫ്.സി ഗോവ. ഇരുപക്ഷത്തേക്കുമായി ഗോള്‍ വര്‍ഷം നടന്ന മത്സരത്തില്‍ എസ്.സി ഈസ്റ്റ് ബംഗാളിനെയാണ് ഗോവ കീഴടക്കിയത്. മൂന്നിനെതിരെ നാലുഗോളുകള്‍ക്കാണ് ഗോവന്‍ വിജയം.

ഗോവയ്ക്ക് വേണ്ടി ആല്‍ബെര്‍ട്ടോ നൊഗുവേര ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഓര്‍ഗെ ഓര്‍ട്ടിസും വലകുലുക്കി. ആന്‍റോണിയോ പെറോസേവിച്ചിന്‍റെ ഓണ്‍ ഗോളും ടീമിന് തുണയായി. ഈസ്റ്റ് ബംഗാളിനായി ആന്‍റോണിയോ പെറോസേവിച്ച് ഇരട്ട ഗോളുകള്‍ നേടി. ആമിര്‍ ഡെര്‍വിസേവിച്ചാണ് മറ്റൊരു ഗോളിനുടമ.

മത്സരത്തിന്‍റെ 14ാം മിനിട്ടില്‍ നൊഗുവേരയിലൂടെ ഗോവയാണ് ആദ്യം മുന്നിലെത്തിയത്. ഓര്‍ഗെ ഓര്‍ട്ടിസിന്‍റെ പാസില്‍ നിന്നും 30 വാര അകലെനിന്നുള്ള നൊഗുവേരയുടെ തകര്‍പ്പന്‍ ഷോട്ട് വല തുളയ്‌ക്കുകയായിരുന്നു.

എന്നാല്‍ 26ാം മിനിട്ടില്‍ ഈസ്റ്റ് ബംഗാളിന് വേണ്ടി പെറോസേവിച്ച് ഗോൾ മടക്കി. ഗോവന്‍ ബോക്‌സിന് പുറത്ത് നിന്നും ലഭിച്ച ഫ്രീകിക്കാണ് ഗോളിന് വഴിയൊരുക്കിയത്. പെറോസേവിച്ചെടുത്ത ഷോട്ട് ഗോവന്‍ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. എന്നാല്‍ തിരികെയെത്തിയ പന്ത് അതിവേഗം പെറോസേവിച്ച് തന്നെ ഗോളിലേക്ക് മടക്കി അയച്ചു.

ഗോള്‍ വീണതോടെ ഗോവ ആക്രമണം കടുപ്പിച്ചു. ഇതിന്‍റെ ഫലമായി 31ാം ലഭിച്ച പെനാല്‍റ്റിയിലൂടെ ഗോവ വീണ്ടും മുന്നിലെത്തി. ബോക്‌സിനകത്ത് വെച്ചുള്ള ഈസ്റ്റ് ബംഗാള്‍ പ്രതിരോധതാരം സൗരവ് ദാസ് ഫൗളിന് റഫറി ആദ്യം ഫ്രീകിക്കാണ് വിധിച്ചത്. തുടര്‍ന്ന് പെനാല്‍റ്റിയാക്കുകയായിരുന്നു. കിക്കെടുത്ത ഓര്‍ഗെ ഓര്‍ട്ടിസ് ലക്ഷ്യം കണ്ടതോടെ ഗോവ വീണ്ടും മുന്നിലെത്തി.

ഗോവയെ ഞെട്ടിച്ച് 37ാം മിനിട്ടില്‍ ഈസ്റ്റ് ബംഗാള്‍ വീണ്ടും സമനില പിടിച്ചു. ആമിര്‍ ഡെര്‍വിസേവിച്ച് ഫ്രീകിക്കിലൂടെ ടീമിനായി ലക്ഷ്യം കണ്ടത്. എന്നാല്‍ 44ാം മിനിട്ടില്‍ പെറോസേവിച്ചിന്‍റെ ഓണ്‍ ഗോളിലൂടെ ഗോവ വീണ്ടും ലീഡെടുത്തു. ഗോവയുടെ കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ പെറോസേവിച്ചിന്‍റെ തുടയില്‍ തട്ടിയ പന്ത് സ്വന്തം വലയിലെത്തുകയായിരുന്നു. സ്‌കോര്‍: 3-2.

also read: കോലി ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ: ഇർഫാൻ പത്താൻ

തുടര്‍ന്ന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഈസ്‌റ്റ് ബംഗാളിനെ ഒപ്പമെത്തിച്ച് പെറോസേവിച്ച് പ്രായശ്ചിത്വം ചെയ്‌തു. ഗോവന്‍ താരം ഗ്ലാന്‍ മാര്‍ട്ടിന്‍സിന്‍റെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. മാര്‍ട്ടിന്‍സില്‍ നിന്നും പന്ത് റാഞ്ചിയ പെറോസേവിച്ച് അനായാസം ലക്ഷ്യം കാണുകയായിരുന്നു. സ്‌കോര്‍: 3-3.

ഇതിനിടെ ഈസ്റ്റ് ബംഗാളിന് ചില അവരസങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല. എന്നാല്‍ 79ാം മിനിട്ടില്‍ വീണ്ടും ലക്ഷ്യം കണ്ട ഗോവ 4-3ന് മത്സരവും സ്വന്തമാക്കി. ഓര്‍ട്ടിസിന്‍റെ പാസില്‍ നൊഗുവേരയാണ് സംഘത്തിന്‍റെ പട്ടികയിലെ നാലാം ഗോള്‍ നേടിയത്.

വിജയത്തോടെ ഗോവ പോയിന്‍റ് പട്ടികയില്‍ 10ാം സ്ഥാനത്തെത്തി. നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്‍റാണ് ടീമിനുള്ളത്. അഞ്ച് മത്സരങ്ങളില്‍ ഒരു വിജയം പോലും നേടാനാവാതെ രണ്ട് പോയിന്‍റുള്ള ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്താണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.