ETV Bharat / sports

ഐഎസ്എൽ ഫൈനൽ; ബെംഗളൂരുവിന് ഗോവ എതിരാളികൾ - എഫ്‌.സി ഗോവ

ബെംഗളൂരു നോർത്ത് ഈസ്റ്റിനെയും ഗോവ മുംബൈയെയും പരാജയപ്പെടുത്തിയാണ് ഫൈനലിൽ കടന്നത്. ഇരുടീമും രണ്ടാം ഫൈനലിനാണ് ബൂട്ടുകെട്ടുന്നത്. ഫൈനലിൽ ഏത് ടീം ജയിച്ചാലും അവരുടെ കന്നികിരീട നേട്ടം കൂടിയാകുമത്.

ഐ.എസ്.എൽ ഫൈനൽ
author img

By

Published : Mar 13, 2019, 11:49 AM IST

ഐഎസ്എല്‍ ഫൈനലില്‍ ബെംഗളൂരു എഫ്‌സിക്ക് എഫ്‌സി ഗോവ എതിരാളികൾ. രണ്ടാം സെമിയുടെ ഇരുപാദങ്ങളിലുമായി 5-2 ന് മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയാണ് ഗോവ ഫൈനലിൽ കടന്നത്. ഇന്നലെ നടന്ന രണ്ടാംപാദത്തിൽ 1-0ത്തിന് മുംബൈയോട് ഗോവ പരാജയപ്പെട്ടങ്കിലും ആദ്യപാദത്തില്‍ നേടിയ 5-1 ന്‍റെവമ്പൻ ജയം ഗോവക്ക് ഫൈനലിലേക്കുള്ള വഴിയൊരുക്കുകയായിരുന്നു. ഇരുപാദങ്ങളിലുമായി 5-2 ന്‍റെ ജയമാണ് ഗോവ നേടിയത്.

അഞ്ച് ഗോള്‍ തിരിച്ചടിച്ചിരുന്നെങ്കില്‍ മാത്രമേ മുംബൈക്ക് ഫൈനലില്‍ കയറാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഗോവയുടെ മൈതാനത്ത് ഒരു ഗോള്‍ മാത്രമാണ് മുംബൈക്ക് നേടാനായത്. മത്സരത്തിന്‍റെ ആറാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി ബാസ്‌റ്റോസ് ഗോവയെ ഞെട്ടിച്ചെങ്കിലും പിന്നീട് വലകുലുക്കാന്‍ അവര്‍ക്ക് കഴിയാതെ പോവുകയായിരുന്നു.

കഴിഞ്ഞ ദിവസം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ചാണ് ബെംഗളൂരു എഫ്‌സി ഫൈനലില്‍ കടന്നത്. രണ്ട് പാദങ്ങളിലുമായി 4-2നായിരുന്നു ബെംഗളൂരുവിന്‍റെ വിജയം. ആദ്യപാദത്തില്‍ നോര്‍ത്ത് ഈസ്റ്റ് 2-1ന് വിജയിച്ചെങ്കിലും രണ്ടാംപാദത്തില്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ചാണ് ബെംഗളൂരു ഫൈനലിൽ ഇടം പിടിച്ചത്. രണ്ടാം തവണയാണ് ഇരുടീമും ഫൈനലിൽ യോഗ്യത നേടുന്നത്. കഴിഞ്ഞ തവണ ഫൈനലിൽ ചെന്നൈയിനോട് തോറ്റ ബെംഗളൂരു ഇത്തവണ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെച്ചാണ് ഫൈനൽ പോരിനിറങ്ങുന്നത്. എന്നാൽ ഗോവ ബെംഗളൂരുവിന് ശക്തമായ എതിരാളികൾ തന്നെയാണ്. അവസരത്തിനൊത്തുയരാൻ കഴിവുള്ള കളിക്കാരുള്ളതു തന്നെയാണ് അവരുടെ ജയവും. ഞായറാഴ്ച്ച നടക്കുന്ന ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്ത് കന്നികീരീടം നേടാമെന്ന പ്രതീക്ഷയിലാണ് ഇരുടീമും.

Intro:Body:

ഐ.എസ്.എല്‍ ഫൈനലില്‍ ബെംഗളൂരു എഫ്‌.സിക്ക് എഫ്‌.സി ഗോവ എതിരാളികൾ. രണ്ടാം സെമിയുടെ ഇരുപാദങ്ങളിലുമായി 5-2 ന് മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയാണ് ഗോവ ഫൈനലിൽ കടന്നത്.

ഇന്നലെ നടന്ന രണ്ടാംപാദത്തിൽ 1-0ത്തിന് മുംബൈയോട് ഗോവ പരാജയപ്പെട്ടങ്കിലും ആദ്യപാദത്തില്‍ നേടിയ 5-1ന്റെ വമ്പൻ ജയം ഗോവക്ക് ഫൈനലിലേക്കുള്ള വഴിയൊരുക്കുകയായിരുന്നു. ഇരുപാദങ്ങളിലുമായി 5-2 ന്‍റെ ജയമാണ് ഗോവ നേടിയത്. 

അഞ്ച് ഗോള്‍ തിരിച്ചടിച്ചിരുന്നെങ്കില്‍ മാത്രമേ മുംബൈക്ക് ഫൈനലില്‍ കയറാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഗോവയുടെ മൈതാനത്ത് ഒരു ഗോള്‍ മാത്രമാണ് മുംബൈക്ക് നേടാനായത്. മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി ബാസ്‌റ്റോസ് ഗോവയെ ഞെട്ടിച്ചെങ്കിലും പിന്നീട് വലകുലുക്കാന്‍ അവര്‍ക്ക് സാധിക്കാതെ പോവുകയായിരുന്നു.

കഴിഞ്ഞ ദിവസം നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ തോല്‍പ്പിച്ചാണ് ബെംഗളൂരു എഫ്‌.സി ഫൈനലില്‍ കടന്നത്. രണ്ട് പാദങ്ങളിലുമായി 4-2നായിരുന്നു ബംഗളൂരുവിന്റെ വിജയം. ആദ്യപാദത്തില്‍ നോര്‍ത്ത് ഈസ്റ്റ് 2-1ന് വിജയിച്ചെങ്കിലും രണ്ടാംപാദത്തില്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ചാണ് ബെംഗളൂരു ഫൈനലിൽ ഇടം പിടിച്ചത്. 

രണ്ടാം തവണയാണ് ഇരുടീമും ഫൈനലിൽ യോഗ്യത നേടുന്നത്. കഴിഞ്ഞ തവണ ഫൈനലിൽ ചെന്നൈയിനോട് തോറ്റ ബെംഗളൂരു ഇത്തവണ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെച്ചാണ് ഫൈനൽ പോരിനിറങ്ങുന്നത്. എന്നാൽ ഗോവ ബെംഗളൂരുവിന് ശക്തമായ എതിരാളികൾ തന്നെയാണ് അവസരത്തിനൊത്തുയരാൻ കഴിവുള്ള കളിക്കാരുള്ളതു തന്നെയാണ് അവരുടെ ജയവും. ഞായറാഴ്ച്ച നടക്കുന്ന ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്ത് കന്നികീരീടം നേടാമെന്ന പ്രതീക്ഷയിലാണ് ഇരുടീമും.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.