വാസ്‌കോ: എഫ്‌സി ഗോവക്കെതിരായ ഐഎസ്‌എല്‍ പോരാട്ടത്തില്‍ സമനില പൂട്ടുമായി ഈസ്റ്റ് ബംഗാള്‍. രണ്ടാം പകുതിയിലെ 55ാം മിനിട്ടില്‍ ഡാനി ഫോക്‌സ് ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായ മത്സരത്തില്‍ പത്ത് പേരായി ചുരുങ്ങിയെങ്കിലും ഈസ്റ്റ് ബംഗാള്‍ പൊരുതി കളിച്ചു.
-
FULL-TIME | #SCEBFCG
— Indian Super League (@IndSuperLeague) January 6, 2021 " class="align-text-top noRightClick twitterSection" data="
🔟-man @sc_eastbengal hold @FCGoaOfficial to a draw!#HeroISL #LetsFootball pic.twitter.com/ItykoLx7NJ
">FULL-TIME | #SCEBFCG
— Indian Super League (@IndSuperLeague) January 6, 2021
🔟-man @sc_eastbengal hold @FCGoaOfficial to a draw!#HeroISL #LetsFootball pic.twitter.com/ItykoLx7NJFULL-TIME | #SCEBFCG
— Indian Super League (@IndSuperLeague) January 6, 2021
🔟-man @sc_eastbengal hold @FCGoaOfficial to a draw!#HeroISL #LetsFootball pic.twitter.com/ItykoLx7NJ
മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം സ്വന്തമാക്കി. ഈസ്റ്റ് ബംഗാളിനായി 79ാം മിനിട്ടില്‍ ബ്രൈറ്റ് എനോബഖാരെയും ഗോവക്കായി ദേവേന്ദ്ര മുര്‍ഗാവോന്‍കറും വല കുലുക്കി. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഈസ്റ്റ് ബംഗാളിന്‍റെ മുന്നേറ്റ താരം ബ്രൈറ്റ് എനോബഖാരെയാണ് കളിയിലെ താരം.
ലീഗിലെ പോയിന്‍റ് പട്ടകയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് ഈസ്റ്റ് ബംഗാള്‍ ഒമ്പതാം സ്ഥാനത്തേക്കുയര്‍ന്നു. ഒമ്പത് മത്സരങ്ങളില്‍ നിന്നും ഒരു ജയവും നാല് സമനിലയുമുള്ള ഈസ്റ്റ് ബംഗാളിന് ഏഴ് പോയിന്‍റാണുള്ളത്. എഫ്‌സി ഗോവ നിലവില്‍ 10 മത്സരങ്ങളില്‍ നിന്നും 15 പോയിന്‍റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.