ന്യൂഡല്‍ഹി: 2021ലെ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ പങ്കെടുക്കാന്‍ എടികെമോഹന്‍ബഗാന്‍, എഫ്‌സി ഗോവ, ബെംഗ്ലൂരു എഫ്‌സി ടീമുകൾക്ക് അവസരം. ഐഎസ്‌എല്‍ 2019-20 സീസണില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമത് എത്തിയതോടെയാണ് എഫ്‌സി ഗോവക്ക് അവസരം ലഭിച്ചത്. ഐ ലീഗില്‍ വിജയച്ചതോടെ എടികെ മോഹന്‍ബഗാനും അവസരം ലഭിച്ചു. കൊല്‍ക്കത്തയിലെ വമ്പന്‍ ക്ലബുകളായ എടികെയും മോഹന്‍ബഗാനും അടുത്തിടെയാണ് ലയിച്ചത്.
ഐഎസ്‌എല്ലില്‍ മൂന്നാമതായി ഫിനിഷ് ചെയ്‌തതോടെ ബെംഗ്ലൂരു എഫ്‌സിക്കും എഎഫ്‌സി കപ്പിന്‍റെ പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കാനായി. അതേസമയം ഐഎസ്‌എല്ലിലെ റണ്ണേഴ്‌സ് അപ്പായ ചെന്നൈയിന്‍ എഫ്‌സിക്ക് യോഗ്യത നേടാനായില്ല.