ETV Bharat / sports

ഐഎസ്‌എല്‍: സികെ വിനീത് പരിശീലനം തുടങ്ങി

ഈ മാസം 27ന് ഐഎസ്‌എല്ലിന്‍റെ ഭാഗമായി നടക്കുന്ന കൊല്‍ക്കത്ത ഡര്‍ബിയില്‍ ഈസ്റ്റ് ബാംഗളിന് വേണ്ടി മലയാളി താരം സികെ വിനീത് ബൂട്ടണിയുമെന്നാണ് പ്രതീക്ഷിക്കുന്നത്

author img

By

Published : Nov 25, 2020, 7:45 PM IST

വിനീത് പരിശീലനം തുടങ്ങി വാര്‍ത്ത  കൊല്‍ക്കത്ത ഡര്‍ബിക്ക് വിനീത് വാര്‍ത്ത  vineeth started training news  vineeth for kolkata derby news
സികെ വിനീത്

ലയാളി ഫുട്‌ബോള്‍ താരം സികെ വിനീത് ഈസ്റ്റ്ബംഗാളിനൊപ്പം പരിശീലനം ആരംഭിച്ചു. കൊവിഡ് ക്വാറന്‍റൈന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് വിനീത് ടീമിനൊപ്പം ചേര്‍ന്നത്. ഈ മാസം 27ന് നടക്കുന്ന കൊല്‍ക്കത്ത ഡര്‍ബിയില്‍ ഈസ്റ്റ് ബാംഗാളിന് വേണ്ടി വിനീത് ബൂട്ടണിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒമ്പത് വര്‍ഷത്തോളമായി ഫുട്‌ബോള്‍ രംഗത്ത് സജീവമായ കണ്ണൂര്‍ സ്വദേശി വിനീത് കേരളാ ബ്ലാസ്റ്റേഴ്‌സ്, ചെന്നൈയിന്‍ എഫ്‌സി, ബംഗളൂരു എഫ്‌സി തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഐഎസ്‌എല്ലില്‍ 58 മത്സരങ്ങളില്‍ നിന്നായി 13 ഗോളുകളും മൂന്ന് അസിസ്റ്റുകളും വിനീതിന്‍റെ പേരിലുണ്ട്. 2015ല്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനൊപ്പമാണ് വിനീത് ഐഎസ്‌എല്ലില്‍ അരങ്ങേറുന്നത്.

സീസണില്‍ ആദ്യമായാണ് ഈസ്റ്റ്ബംഗാള്‍ ഐഎസ്‌എല്ലിന്‍റെ ഭാഗമാകുന്നത്. മോഹന്‍ബഗാന്‍ കഴിഞ്ഞ വര്‍ഷം അവസാനം എടികെയില്‍ ലയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഐഎസ്‌എല്ലില്‍ കൊല്‍ക്കത്ത ഡര്‍ബി യാഥാര്‍ത്ഥ്യമായത്. ലോകത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന ഡര്‍ബികളില്‍ ഒന്നാണ് കൊല്‍ക്കത്ത ഡര്‍ബി. 100 വര്‍ഷത്തോളം പഴക്കമുള്ള രണ്ട് ക്ലബുകള്‍ ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയാണ് ഡര്‍ബിക്കുള്ളത്. കൊല്‍ക്കത്തയിലെ തെരുവുകള്‍ക്ക് ഈ പോരാട്ടത്തിന്‍റെ നിരവധി കഥകളാണ് പറയാനുള്ളത്. ഈ ഡര്‍ബിയാണ് ഇത്തവണ മുതല്‍ ഐഎസ്‌എല്ലിന്‍റെ ഭാഗമായി നടക്കാന്‍ പോകുന്നത്. സീസണില്‍ രണ്ട് തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.