ഐഎസ്‌എല്ലില്‍ കരുത്തന്‍മാര്‍ കൊമ്പ് കൊര്‍ത്തപ്പോള്‍ മത്സരം സമനിലയില്‍. ബംഗളൂരു എഫ്‌സിയും എഫ്‌സി ഗോവയും തമ്മിലുള്ള മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം അടിച്ച് പിരിഞ്ഞു. ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍ ഇരു ടീമുകളും വിജയ ഗോളിനായി അവസാന നിമിഷം വരെ പൊരുതിയെങ്കിലും ഫലമുണ്ടായില്ല.
-
We fought back, courtesy Igor Angulo brace. The Gaurs had to settle for a draw against Bengaluru FC at the Fortress! 🧡💪🏻
— FC Goa (@FCGoaOfficial) November 22, 2020 " class="align-text-top noRightClick twitterSection" data="
#RiseAgain #FCGBFC #HeroISL pic.twitter.com/IzYszf2NLG
">We fought back, courtesy Igor Angulo brace. The Gaurs had to settle for a draw against Bengaluru FC at the Fortress! 🧡💪🏻
— FC Goa (@FCGoaOfficial) November 22, 2020
#RiseAgain #FCGBFC #HeroISL pic.twitter.com/IzYszf2NLGWe fought back, courtesy Igor Angulo brace. The Gaurs had to settle for a draw against Bengaluru FC at the Fortress! 🧡💪🏻
— FC Goa (@FCGoaOfficial) November 22, 2020
#RiseAgain #FCGBFC #HeroISL pic.twitter.com/IzYszf2NLG
ഐഎസ്‌എല്‍ ഏഴാം സീസണിലെ കരുത്തന്‍മാരുടെ പോരാട്ടത്തിന് ആദ്യ പകുതിയില്‍ പതിഞ്ഞ തുടക്കമായിരുന്നെങ്കില്‍ രണ്ടാം പകുതിയില്‍ ഇരു ടീമുകളും ആക്രമിച്ച് കളിച്ചു. പാര്‍ത്തലുവിന്‍റെ അസിസ്റ്റിലൂടെ ജുവനാന്‍ ബംഗളൂരുവിന്‍റെ ലീഡ് ഉയര്‍ത്തി. 57ാം മിനിട്ടിലായിരുന്നു ജുവനാന്‍ ഗോവയുടെ വല കുലുക്കിയത്. പിന്നാലെ ഇരട്ട ഗോളുമായി സ്‌പാനിഷ് താരം ഇഗോര്‍ അംഗുലോ ഗോവയുടെ രക്ഷകനായി അവതരിച്ചു. 66ാം മിനിട്ടിലും 69ാം മിനിട്ടിലുമായിരുന്നു അംഗുലോയുടെ ഗോളുകള്‍ പിറന്നത്. സ്‌പാനിഷ് താരം നൊവേരയുടെ അസിസ്റ്റിലാണ് ആദ്യ ഗോള്‍ പിറന്നതെങ്കില്‍ കോര്‍ണര്‍ കിക്കിലൂടെയാണ് രണ്ടാമത്തെ ഗോള്‍ അംഗുലോ സ്വന്തമാക്കിയത്.
നേരത്തെ ആദ്യ പകുതിയിലെ 27ാം മിനിട്ടില്‍ ക്ലിറ്റണ്‍ സില്‍വയിലൂടെ ബംഗളൂരു മത്സരത്തിലെ ആദ്യ ഗോള്‍ സ്വന്തമാക്കി. ഐഎസ്‌എല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ബ്രസീലിയന്‍ മുന്നേറ്റ താരം ഗോള്‍ സ്വന്തമാക്കുകയായിരുന്നു. ഈ സീസണിലാണ് സില്‍വ ബംഗളൂരുവിന്‍റെ ഭാഗമാകുന്നത്. നേരത്ത് തായ്‌ലാന്‍ഡ് ലീഗിന് വേണ്ടി കളിക്കുകയായിരുന്നു സില്‍വ.
ജയത്തോടെ സീസണില്‍ ഇരു ടീമുകള്‍ക്കും ഒരോ ഗോള്‍ വീതം സ്വന്തമാക്കാനായി. ഈ മാസം 28ന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ ബംഗളൂരു എഫ്‌സി ഹൈദരാബാദിനെ നേരിടും. ഈ മാസം 25ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ഗോവക്ക് എതിരാളികള്‍ മുംബൈ സിറ്റി എഫ്‌സിയാണ്.