കൊല്‍ക്കത്ത : ഐഎസ്‌എല്‍ ടീം എടികെ മോഹൻ ബഗാന്‍റെ പരിശീലന സ്ഥാനം അന്‍റോണിയോ ലോപസ് ഹബാസ് രാജിവച്ചു. സീസണില്‍ ടീമിന്‍റെ മോശം പ്രകടനമാണ് ഹബാസിന്‍റെ രാജിക്ക് വഴിയൊരുക്കിയത്. സഹപരിശീലകൻ മാനുവൽ കാസ്‌കല്ലാന ഇടക്കാല പരിശീലകനാവുമെന്ന് ക്ലബ് അറിയിച്ചു.
എടികെയെ രണ്ട് തവണ ജേതാക്കളാക്കിയ ഹബാസ് ഐഎസ്‌എല്ലിലെ ചാമ്പ്യന്‍ കോച്ചുമാരില്‍ ഒരാളാണ്. 2014ലെ പ്രഥമ സീസണിലും 2019-20 സീസണിലുമാണ് ഹബാസ് ടീമിനെ വിജയത്തിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ ടീമിനെ രണ്ടാം സ്ഥാനത്തെത്തിക്കാനും സ്പാനിഷുകാരനായ ഹബാസിനായിരുന്നു.
-
Thank you for everything, Antonio Habas. We will remain grateful for your immense contributions! 💚♥️#ATKMohunBagan #JoyMohunBagan #AmraSobujMaroon pic.twitter.com/bCFjvPKIaO
— ATK Mohun Bagan FC (@atkmohunbaganfc) December 18, 2021 " class="align-text-top noRightClick twitterSection" data="
">Thank you for everything, Antonio Habas. We will remain grateful for your immense contributions! 💚♥️#ATKMohunBagan #JoyMohunBagan #AmraSobujMaroon pic.twitter.com/bCFjvPKIaO
— ATK Mohun Bagan FC (@atkmohunbaganfc) December 18, 2021Thank you for everything, Antonio Habas. We will remain grateful for your immense contributions! 💚♥️#ATKMohunBagan #JoyMohunBagan #AmraSobujMaroon pic.twitter.com/bCFjvPKIaO
— ATK Mohun Bagan FC (@atkmohunbaganfc) December 18, 2021
also read: IPL : ഗൗതം ഗംഭീറിനെ മെന്‍ററായി നിയമിച്ച് ലഖ്‌നൗ ഫ്രാഞ്ചൈസി
അതേസമയം സീസണില്‍ നിലവില്‍ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ എടികെ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. രണ്ട് വീതം ജയം, സമനില, തോല്‍വിയുമായി എട്ട് പോയിന്‍റാണ് എടികെയ്‌ക്കുള്ളത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് തുടങ്ങിയെങ്കിലും അവസാന നാല് മത്സരങ്ങളിൽ ജയമറിയാൻ സംഘത്തിനായിട്ടില്ല.