ഫത്തോർഡ : ഇന്ത്യൻ സൂപ്പർ ലീഗിലെ വാശിയേറിയ പോരാട്ടത്തിൽ ജംഷഡ്‌പൂര്‍ എഫ്‌സിയെ കീഴടക്കി മുംബൈ സിറ്റി എഫ്‌സി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യൻമാരായ മുംബൈയുടെ വിജയം. മുംബൈയ്ക്ക് വേണ്ടി കാസിയോ ഗബ്രിയേല്‍, ബിപിന്‍ സിങ്, ഇഗോര്‍ അംഗൂളോ, വെഗോര്‍ കാറ്റാറ്റാവു എന്നിവര്‍ ഗോളുകൾ നേടിയപ്പോൾ ജംഷഡ്‌പൂരിനായി കോമള്‍ തട്ടാലും എലി സാബിയയും ആശ്വാസ ഗോളുകള്‍ നേടി.
മത്സരത്തിന്‍റെ ആദ്യ ഘട്ടം മുതൽ ആക്രമിച്ചുകളിച്ച മുംബൈ മൂന്നാം മിനിട്ടിൽ ആദ്യ ലീഡ് സ്വന്തമാക്കി. കാസിയോ ഗബ്രിയേലാണ് മനോഹരമായൊരു ഷോട്ടിലൂടെ ഗോൾ നേടിയത്. പിന്നാലെ 18-ാം മിനിട്ടിൽ രണ്ടാം ഗോൾ നേടി മുംബൈ ജംഷഡ്‌പൂരിനെ വീണ്ടും ഞെട്ടിച്ചു. ബിപിന്‍ സിങ്ങാണ് രണ്ടാം തവണ ഗോൾ വല ചലിപ്പിച്ചത്. തൊട്ടുപിന്നാലെ 24-ാം മിനിട്ടിൽ മുംബൈ വീണ്ടും ലീഡുയർത്തി. ഇഗോര്‍ അംഗൂളോയായിരുന്നു ഗോൾ നേടിയത്. ഇതോടെ ആദ്യ പകുതിയിൽ മുംബൈ 3-0 ന് മുന്നിൽ എത്തി.
-
.@JamshedpurFC gave it their all in what was a highly entertaining fixture tonight, with the Islanders taking all 3 points! 🙌💥#MCFCJFC #HeroISL #LetsFootball pic.twitter.com/OgRP4o3lwg
— Indian Super League (@IndSuperLeague) December 9, 2021 " class="align-text-top noRightClick twitterSection" data="
">.@JamshedpurFC gave it their all in what was a highly entertaining fixture tonight, with the Islanders taking all 3 points! 🙌💥#MCFCJFC #HeroISL #LetsFootball pic.twitter.com/OgRP4o3lwg
— Indian Super League (@IndSuperLeague) December 9, 2021.@JamshedpurFC gave it their all in what was a highly entertaining fixture tonight, with the Islanders taking all 3 points! 🙌💥#MCFCJFC #HeroISL #LetsFootball pic.twitter.com/OgRP4o3lwg
— Indian Super League (@IndSuperLeague) December 9, 2021
രണ്ടാം പകുതിയിൽ കൂടുതൽ ശ്രദ്ധിച്ച് ആക്രമണ സ്വഭാവത്തോടെ കളിച്ച ജംഷഡ്‌പൂര്‍ 49-ാം മിനിട്ടിൽ തന്നെ ആദ്യ ഗോൾ സ്വന്തമാക്കി. കോമള്‍ തട്ടാലാണ് ഗോൾ നേടിയത്. തൊട്ടുപിന്നാലെ 55-ാം മിനിട്ടിൽ രണ്ടാം ഗോൾ നേടി ടീം മത്സരത്തിലേക്ക് തിരിച്ചെത്തി. എലി സാബിയയുടെ വകയായിരുന്നു ഗോൾ. ഇതോടെ മത്സരം 3-2 എന്ന നിലയിലായി.
-
Cassio Gabriel bags the Hero of the Match award after helping @MumbaiCityFC edge @JamshedpurFC in a six-goal thriller ✨#MCFCJFC #HeroISL #LetsFootball pic.twitter.com/G9WUx6N6vu
— Indian Super League (@IndSuperLeague) December 9, 2021 " class="align-text-top noRightClick twitterSection" data="
">Cassio Gabriel bags the Hero of the Match award after helping @MumbaiCityFC edge @JamshedpurFC in a six-goal thriller ✨#MCFCJFC #HeroISL #LetsFootball pic.twitter.com/G9WUx6N6vu
— Indian Super League (@IndSuperLeague) December 9, 2021Cassio Gabriel bags the Hero of the Match award after helping @MumbaiCityFC edge @JamshedpurFC in a six-goal thriller ✨#MCFCJFC #HeroISL #LetsFootball pic.twitter.com/G9WUx6N6vu
— Indian Super League (@IndSuperLeague) December 9, 2021
ALSO READ: Vijay Hazare Trophy : വെങ്കിടേഷ് അയ്യർ തിളങ്ങി, മധ്യപ്രദേശിനെതിരെ കേരളത്തിന് തോൽവി
എന്നാൽ ജംഷഡ്‌പൂരിന് തിരിച്ചടിയായി 70-ാം മിനിട്ടിൽ മുംബൈ നാലാം ഗോൾ നേടി. പകരക്കാരനായി ഇറങ്ങിയ വെഗോര്‍ കാറ്റാറ്റാവുവാണ് ലക്ഷ്യം കണ്ടത്. മത്സരത്തിലേക്ക് തിരിച്ചുവരാൻ ജംഷഡ്‌പൂര്‍ പരമാവധി ശ്രമിച്ചെങ്കിലും മുംബൈയുടെ ശക്‌തമായ പ്രതിരോധ നിരയെ മറികടക്കാൻ അവർക്കായില്ല.
-
6️⃣ goals were scored between @MumbaiCityFC & @JamshedpurFC tonight, as we witnessed a cracker!
— Indian Super League (@IndSuperLeague) December 9, 2021 " class="align-text-top noRightClick twitterSection" data="
Here's a recap of the game ICYMI! 🤩#ISLRecap #MCFCJFC #HeroISL #LetsFootball pic.twitter.com/RJW2Lp5YXa
">6️⃣ goals were scored between @MumbaiCityFC & @JamshedpurFC tonight, as we witnessed a cracker!
— Indian Super League (@IndSuperLeague) December 9, 2021
Here's a recap of the game ICYMI! 🤩#ISLRecap #MCFCJFC #HeroISL #LetsFootball pic.twitter.com/RJW2Lp5YXa6️⃣ goals were scored between @MumbaiCityFC & @JamshedpurFC tonight, as we witnessed a cracker!
— Indian Super League (@IndSuperLeague) December 9, 2021
Here's a recap of the game ICYMI! 🤩#ISLRecap #MCFCJFC #HeroISL #LetsFootball pic.twitter.com/RJW2Lp5YXa
വിജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് വിജയങ്ങള്‍ ഉൾപ്പടെ മുംബൈ പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു. തോറ്റെങ്കിലും അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്‍റുള്ള ജംഷഡ്‌പൂര്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.