കൊച്ചി: ഐഎസ്എല്ലിൽ മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെ പരിക്കിന്‍റെ പിടിയിലകപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. പ്രതിരോധ താരം എനെസ് സിപോവിച്ചിനാണ് ഏറ്റവുമൊടുവിൽ പരിക്കേറ്റത്. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ പരിക്കേറ്റ താരത്തിന് രണ്ടാഴ്‌ചയോളം പുറത്തിരിക്കേണ്ടി വരും.
നേരത്തെ മധ്യനിര താരം രാഹുൽ കെപിയേയും, ഗോൾ കീപ്പർ ആൽബീനോ ഗോമസിനേയും പരിക്കുമൂലം ബ്ലാസ്റ്റേഴ്‌സിന് നഷ്ടമായിരുന്നു. അതേസമയം ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമായി പരിക്കേറ്റ് പുറത്തായിരുന്ന ഹർമൻജോത് ഖബ്ര ടീമിലേക്ക് തിരിച്ചെത്തി. പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. തുടർന്ന് നടത്തിയ പരിശോധനയിൽ പരിക്ക് ഗുരുതരമല്ലെന്ന് കണ്ടെത്തുകയായിരുന്നു.
ALSO READ: ISL: വി പി സുഹൈറിന് ഗോൾ; ഈസ്റ്റ് ബംഗാളിനെ തകർത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
-
2️⃣ crucial squad updates from the camp!
— K e r a l a B l a s t e r s F C (@KeralaBlasters) December 17, 2021 " class="align-text-top noRightClick twitterSection" data="
Read all about it here ⤵️#YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് #MCFCKBFC
">2️⃣ crucial squad updates from the camp!
— K e r a l a B l a s t e r s F C (@KeralaBlasters) December 17, 2021
Read all about it here ⤵️#YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് #MCFCKBFC2️⃣ crucial squad updates from the camp!
— K e r a l a B l a s t e r s F C (@KeralaBlasters) December 17, 2021
Read all about it here ⤵️#YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് #MCFCKBFC
അതേസമയം കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും മൂന്ന് വിജയവും ഒരു തോൽവിയുമുൾപ്പെടെ ആറ് പോയിന്‍റാണ് കേരളത്തിനുള്ളത്.