ETV Bharat / sports

ലിവര്‍പൂളിന് പരിക്ക് ശാപമാകുന്നു; ഫെര്‍മിനോയും പുറത്ത്

ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ തുടര്‍ച്ചയായ ആറ് മത്സരങ്ങളില്‍ തോല്‍വി ഏറ്റുവാങ്ങിയ ലിവര്‍പൂളിന്‍റെ അഞ്ചോളം പ്രധാന താരങ്ങളാണ് പരിക്ക് കാരണം പുറത്തിരിക്കുന്നത്

ഫെര്‍മിനോക്ക് പരിക്ക് വാര്‍ത്ത  ജോട്ട ടീമില്‍ വാര്‍ത്ത  ആന്‍ഫീല്‍ഡില്‍ തോല്‍വി വാര്‍ത്ത  firmino injured news  jota in team news  anfield lose news
ഫെര്‍മിനോ
author img

By

Published : Mar 8, 2021, 7:41 PM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിന്‍റെ ബ്രസീലിയന്‍ ഫോര്‍വേഡ് റോബര്‍ട്ടോ ഫെര്‍മിനോക്ക് പരിക്ക്. പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഫുള്‍ഹാമിനെതിരായ ഹോം ഗ്രൗണ്ട് മത്സരത്തില്‍ ഫെര്‍മിനോ ബൂട്ട് കെട്ടിയില്ല. ഹോം ഗ്രൗണ്ടിലെ തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ ലിവര്‍പൂളിനെ പരിക്ക് വേട്ടയാടുന്നതും തുടരുകയാണ്. ആന്‍ഫീല്‍ഡില്‍ റെക്കോഡ് തോല്‍വി ഏറ്റുവാങ്ങിയ ലിവര്‍പൂള്‍ ഇതിനകം തുടര്‍ച്ചയായി ആറുതവണ ഹോം ഗ്രൗണ്ടില്‍ പരാജയം ഏറ്റുവാങ്ങി.

കഴിഞ്ഞ ദിവസം ഡിയേഗോ ജോട്ട പരിക്ക് ഭേദമായി സ്റ്റാര്‍ട്ടിങ് ഇലവനില്‍ തിരിച്ചെത്തിയത് മാത്രമാണ് ലിവര്‍പൂളിന്‍റെ ആശ്വാസം.ഡിഫന്‍ഡര്‍ വെര്‍ജില്‍ വാന്‍ഡിക് പരിശീലനം പുനരാരംഭിച്ചതും പ്രതീക്ഷ നല്‍കുന്നുണ്ട്. പ്രീമിയര്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ നിലവില്‍ ചെമ്പട എട്ടാം സ്ഥാനത്താണ്. ലീഗില്‍ 28 മത്സരങ്ങളില്‍ നിന്നും 43 പോയിന്‍റ് മാത്രമുള്ള യുര്‍ഗന്‍ ക്ലോപ്പിന്‍റെ ശിഷ്യന്‍മാര്‍ ഈ മാസം 16ന് നടക്കുന്ന എവേ മത്സരത്തില്‍ വോള്‍വ്‌സിനെ നേരിടും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.