ഗോവ : ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (indian super league-ISL) എട്ടാം സീസണിന് നാളെ തുടക്കം. കേരള ബ്ലാസ്‌റ്റേഴ്‌സും (Kerala Blasters) എടികെ മോഹന്‍ ബഗാനും (atk mohun bagan) തമ്മിലാണ് ഉദ്ഘാടന മത്സരംം. ഫത്തോഡ സ്റ്റേഡിയത്തില്‍ (fatorda stadium) രാത്രി 7.30നാണ് പോരാട്ടം.
കൊവിഡ് (covid-19) സാഹചര്യത്തില്‍ ഗോവയില്‍ കാണികളില്ലാതെ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് ഇത്തവണയും ഐഎസ്‌എല്‍. ഫത്തോഡയ്‌ക്ക് പുറമെ ജിഎംസി സ്റ്റേഡിയം, തിലക് മൈതാൻ സ്റ്റേഡിയം എന്നിവയും വേദിയാവും.
-
🎥 | Final checks are done and the excitement is at its peak. Just 1️⃣ Day to go for the #HeroISL 2021-22 season to kick-off! 🤩#LetsFootball pic.twitter.com/0RJWgEmg92
— Indian Super League (@IndSuperLeague) November 18, 2021 " class="align-text-top noRightClick twitterSection" data="
">🎥 | Final checks are done and the excitement is at its peak. Just 1️⃣ Day to go for the #HeroISL 2021-22 season to kick-off! 🤩#LetsFootball pic.twitter.com/0RJWgEmg92
— Indian Super League (@IndSuperLeague) November 18, 2021🎥 | Final checks are done and the excitement is at its peak. Just 1️⃣ Day to go for the #HeroISL 2021-22 season to kick-off! 🤩#LetsFootball pic.twitter.com/0RJWgEmg92
— Indian Super League (@IndSuperLeague) November 18, 2021
പോരടിക്കാന്‍ 11 സംഘങ്ങള്‍
കേരള ബ്ലാസ്‌റ്റേഴ്, എടികെ മോഹൻ ബഗാന്‍ എന്നിവയ്‌ക്ക് പുറമെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സി, ചെന്നൈയിൻ എഫ്‌സി, ഹൈദരാബാദ് എഫ്‌സി, എഫ്‌സി ഗോവ, ബെംഗളൂരു എഫ്‌സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡിഷ എഫ്‌സി, ഈസ്റ്റ് ബംഗാൾ, ജംഷഡ്‌പൂർ എഫ്‌സി എന്നീ ടീമുകളാണ് പുതിയ സീസണില്‍ കിരീടത്തിനായി മാറ്റുരയ്ക്കുന്നത്.
ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നതിനായി അന്തിമ ഇലവനില്‍ നാല് വിദേശ താരങ്ങളെ മാത്രമേ ഉള്‍പ്പെടുത്താനാവൂ. ഒരു ഏഷ്യന്‍ താരത്തേയും കളത്തിലിറക്കണം.
കൊമ്പന്മാര്‍ പുതിയ സീസണിന്
രണ്ട് സീസണുകളില്‍ രണ്ടാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണില്‍ 10ാം സ്ഥാനത്താണ് അവസാനിച്ചത്. എന്നാല്‍ പുതിയ സെര്‍ബിയന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് (coach Ivan Vukomanovic) കീഴില്‍ കന്നി കിരീടമാണ് കൊമ്പന്മാര്‍ ലക്ഷ്യമിടുന്നത്.
ഗോവക്കാരന്‍ ജെസൽ കാർനെയ്റോ (jessel carneiro) നയിക്കുന്ന ടീമില്‍ മുന്നേറ്റ നിരയിലെ കുന്തമുനകളായ ചെഞ്ചോ ഗിൽറ്റ്‌ഷെൻ, ജോർജ് പെരേര ഡയസ്, അൽവാരോ വാസ്‌ക്വ എന്നിവര്‍ക്കൊപ്പം ആഡ്രിയാൻ ലൂണ, എനെസ് സിപോവിച്ച്, മാർകോ ലെസ്‌കോവിച്ച് എന്നീ വിദേശ താരങ്ങളും കരുത്താവും. കന്നി സീസണിനിറങ്ങുന്ന ഗോള്‍ കീപ്പര്‍ സച്ചിൻ സുരേഷ്, രാഹുല്‍ കെപി, പ്രശാന്ത്. കെ, സഹൽ അബ്ദുൾ സമദ് എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യം.
-
What's going on in this picture? 🤔
— K e r a l a B l a s t e r s F C (@KeralaBlasters) November 15, 2021 " class="align-text-top noRightClick twitterSection" data="
Wrong answers only! ⤵️#YennumYellow pic.twitter.com/K0hXTRSLSv
">What's going on in this picture? 🤔
— K e r a l a B l a s t e r s F C (@KeralaBlasters) November 15, 2021
Wrong answers only! ⤵️#YennumYellow pic.twitter.com/K0hXTRSLSvWhat's going on in this picture? 🤔
— K e r a l a B l a s t e r s F C (@KeralaBlasters) November 15, 2021
Wrong answers only! ⤵️#YennumYellow pic.twitter.com/K0hXTRSLSv
കഴിഞ്ഞതൊക്കെ പഴങ്കഥയെന്ന് വുകോമനോവിച്ച്
അവസാന സീസണുകളിലെ നിരാശ മാറ്റി ടീമിനെ വിജയത്തിലെത്തിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് വുകോമനോവിച്ച് വ്യക്തമാക്കിക്കഴിഞ്ഞു. നടക്കാനിരിക്കുന്നത് പുതിയ സീസണാണ്. പുതിയ മത്സരങ്ങളാണ്. എല്ലാ കളികളും വിജയിക്കുകയാണ് ടീമിന്‍റെ പ്രധാന ലക്ഷ്യം. കളിക്കാരെല്ലാവരും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്ലാസ്റ്റേഴ്‌സ് vs എടികെ മോഹന്‍ ബഗാന്‍
രണ്ട് ഐഎസ്എല്‍ ഫൈനലുകളിലും കേരളത്തിന് അടിപതറിയത് എടികെയോടാണ്. നേരത്തെ 14 തവണ ഇരുസംഘവും ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് മത്സരങ്ങളില്‍ കൊല്‍ക്കത്തയും നാല് എണ്ണത്തില്‍ ബ്ലാസ്റ്റേഴ്‌സും ജയം സ്വന്തമാക്കി. അഞ്ച് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.