ദോഹ: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യയ്ക്ക് സമനില. മത്സരത്തിന്‍റെ 75-ാം മിനുട്ടില്‍ ഇന്ത്യ മുന്നിലെത്തിയിരുന്നുവെങ്കിലും 82ാം മിനുട്ടില്‍ അഫ്ഗാന്‍ ഗോള്‍ മടക്കുകയായിരുന്നു. നേരത്തെ മികച്ച പ്രകടനം നടത്തിയിരുന്ന അഫ്ഗാന്‍ ഗോള്‍കീപ്പര്‍ ഒവെയ്‌സ് അസീസിയുടെ അബദ്ധമാണ് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്.
-
A tough night's work for the #BlueTigers 🐯
— Indian Football Team (@IndianFootball) June 15, 2021 " class="align-text-top noRightClick twitterSection" data="
🇮🇳 𝟏-𝟏 🇦🇫 #INDAFG ⚔️ #WCQ 🏆 #BackTheBlue 💙 #IndianFootball ⚽ pic.twitter.com/Tb6FiOpD9J
">A tough night's work for the #BlueTigers 🐯
— Indian Football Team (@IndianFootball) June 15, 2021
🇮🇳 𝟏-𝟏 🇦🇫 #INDAFG ⚔️ #WCQ 🏆 #BackTheBlue 💙 #IndianFootball ⚽ pic.twitter.com/Tb6FiOpD9JA tough night's work for the #BlueTigers 🐯
— Indian Football Team (@IndianFootball) June 15, 2021
🇮🇳 𝟏-𝟏 🇦🇫 #INDAFG ⚔️ #WCQ 🏆 #BackTheBlue 💙 #IndianFootball ⚽ pic.twitter.com/Tb6FiOpD9J
ആഷിഖ് കുരുണിയന്‍ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഒവെയ്‌സിന്‍റെ കയ്യില്‍ നിന്നും പന്ത് വഴുതി വലയിലെത്തുകയായിരുന്നു. പകരക്കാരനായെത്തിയ ഹൊസൈന്‍ സമാനിയിലൂടെയാണ് അഫ്ഗാന്‍ സമനില ഗോള്‍ നേടികണ്ടെത്തിയത്.
also read:ക്രിസ്റ്റ്യാനോയ്ക്കായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; കരാര്‍ 175 കോടിയിലേറെ രൂപയ്‌ക്കെന്ന് റിപ്പോര്‍ട്ട്
മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ഇന്ത്യയ്ക്ക് മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ കഴിഞ്ഞുവെങ്കിലും ഫിനിഷിങ്ങിലെ പിഴവും ഒവെയ്‌സിയുടെ മികവും ഗോള്‍ അകറ്റി നിര്‍ത്തി. അതേസമയം രണ്ടാം പകുതിയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ അഫ്ഗാനായി.
-
𝟑𝐫𝐝 𝐏𝐥𝐚𝐜𝐞 🔒
— Indian Football Team (@IndianFootball) June 15, 2021 " class="align-text-top noRightClick twitterSection" data="
Now onto the next round! 👊#WCQ 🏆 #BackTheBlue 💙 #IndianFootball ⚽ #BlueTigers 🐯 pic.twitter.com/RNbbeDU8jZ
">𝟑𝐫𝐝 𝐏𝐥𝐚𝐜𝐞 🔒
— Indian Football Team (@IndianFootball) June 15, 2021
Now onto the next round! 👊#WCQ 🏆 #BackTheBlue 💙 #IndianFootball ⚽ #BlueTigers 🐯 pic.twitter.com/RNbbeDU8jZ𝟑𝐫𝐝 𝐏𝐥𝐚𝐜𝐞 🔒
— Indian Football Team (@IndianFootball) June 15, 2021
Now onto the next round! 👊#WCQ 🏆 #BackTheBlue 💙 #IndianFootball ⚽ #BlueTigers 🐯 pic.twitter.com/RNbbeDU8jZ
ഈ മത്സരത്തിലെ സമനിലയോടെ ഗ്രൂപ്പ് ഇയില്‍ എട്ടു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും നാല് സമനിലയുമായി ഏഴു പോയിന്‍റോടെ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. ഇതോടെ 2023ലെ ഏഷ്യൻ കപ്പ് ക്വാളിഫയറിന് യോഗ്യത നേടാന്‍ ഇന്ത്യയ്ക്കായി. സംഘത്തിന്‍റെ ലോകകപ്പ് പ്രതീക്ഷകള്‍ നേരത്തെ തന്നെ അസ്തമിച്ചിരുന്നു.