തിരുവനന്തപുരം: കേരള സ്പോട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. മുൻ ഇന്ത്യൻ ഫുട്ബോള്‍ താരം ഐഎം വിജയനും കമ്മിറ്റിയിൽ ഇടം നേടി.
കായിക മന്ത്രി ഇപി ജയരാജൻ തന്‍റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജോര്‍ജ്ജ് തോമസ്, എം ആര്‍ രഞ്ജിത്ത്, എസ് രാജീവ്, കെ റഫീഖ്, വി സുനില്‍ കുമാര്‍, രഞ്ജു സുരേഷ് എന്നിവരും സ്പോട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
അംഗങ്ങള്‍ ഇപി ജയരാജന്‍റെ ഓഫീസിലെത്തി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കേരള കായികരംഗത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ ഇവര്‍ക്ക് കഴിയട്ടെ എന്ന് മന്ത്രി ആശംസിച്ചു.