ന്യൂഡല്‍ഹി: ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി ക്രൊയേഷ്യൻ മുൻ പരിശീലകൻ ഇഗോർ സ്റ്റിമാക്കിനെ ഔദ്യോഗികമായി നിയമിച്ചു. രണ്ട് വർഷത്തെ കരാറിലാണ് സ്റ്റിമാക്ക് ഒപ്പിട്ടിരിക്കുന്നത്.
-
The journey begins finally 💪🏼🇮🇳 Thanks everyone @IndianFootball for the trust. I am excited & let’s accomplish the mission together 🇮🇳, it is possible only with the support of everyone in this beautiful country #Teamwork both on & off pitch. Namaste🙏🏼🇮🇳 from 🇭🇷 pic.twitter.com/3XKh0YH8Xt
— Igor Štimac (@stimac_igor) May 15, 2019 " class="align-text-top noRightClick twitterSection" data="
">The journey begins finally 💪🏼🇮🇳 Thanks everyone @IndianFootball for the trust. I am excited & let’s accomplish the mission together 🇮🇳, it is possible only with the support of everyone in this beautiful country #Teamwork both on & off pitch. Namaste🙏🏼🇮🇳 from 🇭🇷 pic.twitter.com/3XKh0YH8Xt
— Igor Štimac (@stimac_igor) May 15, 2019The journey begins finally 💪🏼🇮🇳 Thanks everyone @IndianFootball for the trust. I am excited & let’s accomplish the mission together 🇮🇳, it is possible only with the support of everyone in this beautiful country #Teamwork both on & off pitch. Namaste🙏🏼🇮🇳 from 🇭🇷 pic.twitter.com/3XKh0YH8Xt
— Igor Štimac (@stimac_igor) May 15, 2019
എ ഐ എഫ് എഫ് ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന നാല് പേരില്‍ നിന്നാണ് സ്റ്റിമാക്കിനെ ഇന്ത്യൻ ഫുട്ബോൾ ടീമിനെ നയിക്കാനായി തെരഞ്ഞെടുത്തത്. ബെംഗളൂരു എഫ്സി പരിശീലകൻ ആല്‍ബർട്ട് റോക്കയെ മറികടന്നാണ് ഇഗോറിന് നറുക്ക് വീണത്. റോക്കയ്ക്ക് പുറമെ ലീ മിൻ സങ്, ഹക്കാൻ എറിക്സൻ എന്നിവരും അന്തിമ പട്ടികയിലുണ്ടായിരുന്നു. 2012-13 കാലഘട്ടത്തിലായിരുന്നു സ്റ്റിമാക്ക് ക്രൊയേഷ്യയുടെ പരിശീലകനായത്. ഖത്തർ ക്ലബായ അല്‍ ഷഹാനിയയിലാണ് സ്റ്റിമാക്ക് അവസാനമായി പ്രവർത്തിച്ചത്.
ഫുട്ബോൾ താരമെന്ന നിലയില്‍ രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്ത് സ്റ്റിമാക്കിനുണ്ട്. ക്രൊയേഷ്യക്ക് പുറമെ ഇംഗ്ലണ്ട്, സ്പെയ്ൻ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകൾക്കായി സ്റ്റിമാക്ക് കളിച്ചിട്ടുണ്ട്. പ്രതിരോധനിരക്കാരനായി കളിച്ചിട്ടുള്ള സ്റ്റിമാക്ക് 53 മത്സരങ്ങളില്‍ ദേശീയ ടീം ജേഴ്സിയണിഞ്ഞിട്ടുണ്ട്. 1998ല്‍ തങ്ങളുടെ ആദ്യ ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തി ക്രൊയേഷ്യ ചരിത്രം സൃഷ്ടിച്ചപ്പോൾ സെന്‍റർ ബാക്കായി പ്രതിരോധകോട്ട തീർത്തത് സ്റ്റിമാക്കായിരുന്നു. ജൂൺ ആദ്യ വാരം നടക്കുന്ന കിംഗ്സ് കപ്പാകും ഇഗോർ സ്റ്റിമാക്കിന്‍റെ ആദ്യ ചുമതല.