ETV Bharat / sports

ഐ-ലീഗില്‍ ഇന്ന് കലാശക്കൊട്ട് - ഗോകുലം കേരള

ചെന്നൈ സിറ്റി മിനർവയേയും ഈസ്റ്റ് ബംഗാൾ ഗോകുലത്തിനെയും നേരിടും. മിനർവയെ കീഴടക്കിയാല്‍ ചെന്നൈക്ക് കിരീടം.

ചെന്നൈ സിറ്റിയും ഈസ്റ്റ് ബംഗാളും
author img

By

Published : Mar 9, 2019, 1:41 PM IST

ഐ-ലീഗ് കിരീടത്തില്‍ ആര് ചുംബിക്കുമെന്ന് നിശ്ചയിക്കുന്ന നിർണായക പോരാട്ടങ്ങൾ ഇന്ന് ചെന്നൈയിലും കോഴിക്കോടും നടക്കും. പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ചെന്നൈ സിറ്റി ഇന്ന് മിനർവ പഞ്ചാബിനെയും രണ്ടാം സ്ഥാനക്കാരായ ഈസ്റ്റ് ബംഗാൾ ഗോകുലം കേരളയെയും നേരിടും.

ചെന്നൈ സിറ്റിക്കും ഈസ്റ്റ് ബംഗാളിനും ഇടയിലുള്ള വ്യത്യാസം വെറും ഒരു പോയിന്‍റാണ്. ഒന്നാം സ്ഥാനത്തുള്ള ചെന്നൈക്ക് 40 പോയിന്‍റും രണ്ടാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിന് 39 പോയിന്‍റുമാണുള്ളത്. ഈസ്റ്റ് ബംഗാളിന് കിരീടം നേടാൻ ഗോകുലത്തെ കീഴടക്കിയാല്‍ മാത്രം പോര. ചെന്നൈ തോല്‍ക്കുകയും വേണം. അതുകൊണ്ട് ഈസ്റ്റ് ബംഗാളിന്‍റെ കിരീട സ്വപ്നത്തിന് തടയിടാനാകും ഗോകുലം കേരള ശ്രമിക്കുക. രാജ്യത്തെ ഏറ്റവും മികച്ച ക്ലബുകളില്‍ ഒന്നായ ഈസ്റ്റ് ബംഗാൾ ഒരു ദേശീയ ലീഗ് കിരീടം നേടിയിട്ട് 15 വർഷങ്ങളായി. 2003-04 സീസണില്‍ നാഷണല്‍ ഫുട്ബോൾ ലീഗിലാണ് ഈസ്റ്റ് ബംഗാൾ അവസാന ലീഗ് കിരീടം നേടിയത്. ആ നീണ്ട കാത്തിരിപ്പിന് ഇന്ന് അന്ത്യമാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

i league,  ഐ-ലീഗ് , ചെന്നൈ സിറ്റി , ഈസ്റ്റ് ബംഗാൾ,  ഗോകുലം കേരള , MINERVA PUNJAB
ചെന്നൈ സിറ്റിയും ഈസ്റ്റ് ബംഗാളും

നിലവിലെ കിരീട ജേതാക്കളായ മിനർവ പഞ്ചാബാണ് ചെന്നൈ സിറ്റിയുടെ എതിരാളികൾ. മിനർവയെ തകർത്താല്‍ ചെന്നൈ സിറ്റിക്ക് കിരീടം സ്വന്തമാക്കാം. അതേസമയം ചെന്നൈ മിനർവയോട് പരാജയപ്പെട്ടാല്‍ ഈസ്റ്റ് ബംഗാൾ-ഗോകുലം മത്സരഫലത്തെ ആശ്രയിച്ചാകും വിജയിയെ നിശ്ചയിക്കുക. ചെന്നൈ തോല്‍ക്കുകയും ഈസ്റ്റ് ബംഗാൾ ഗോകുലത്തോട് സമനില വഴങ്ങുകയും ചെയ്താല്‍ ഇരുടീമുകൾക്കും 40 പോയിന്‍റ് വീതമാകും. അങ്ങനെയെങ്കില്‍ ഹെഡ് ടു ഹെഡിന്‍റെ മികവില്‍ ചെന്നൈ സിറ്റി ചാമ്പ്യന്മാരാകും. രണ്ട് മത്സരങ്ങൾക്കും വൈകിട്ട് അഞ്ച് മണിക്കാണ് കിക്കോഫ്.

20 ഗോളടിച്ച പെഡ്രോ മാന്‍സി, ഒമ്പത് ഗോളടിച്ച സാന്‍ഡ്രോ റോഡ്രിഗസ‌് എന്നിവരാണ‌് ചെന്നൈയുടെ കരുത്ത‌്. സസ‌്പെന്‍ഷനിലായ മലയാളിതാരം ജോബി ജസ‌്റ്റിന്‍ ഇല്ലാത്തത‌് ഈസ്റ്റ് ബംഗാളിന് തിരിച്ചടിയാണ‌്. ഇന്ത്യക്കാരില്‍ ടോപ‌് സ‌്കോററായ ജോബി മത്സരത്തിനിടെ ഐസ്വാള്‍ താരം കരീം ഒമോലോജയെ തുപ്പിയതിനാണ‌് വിലക്ക്.

ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങളില്‍ ഐസ്വാൾ എഫ്സി ചർച്ചില്‍ ബ്രദേഴ്സുമായും നെറോക എഫ്സി റിയല്‍ കശ്മീരുമായും ഏറ്റുമുട്ടും. ഉച്ചക്ക് രണ്ട് മണിക്കാണ് രണ്ട് മത്സരങ്ങളും.

Intro:Body:

ഐ-ലീഗ് കിരീടപ്പോരിന്‍റെ കലാശക്കൊട്ട് ഇന്ന്

ഇന്ന് ചെന്നൈ സിറ്റി മിനർവയേയും ഈസ്റ്റ് ബംഗാൾ ഗോകുലത്തിനെയും നേരിടും. മിനർവയെ കീഴടക്കിയാല്‍ ചെന്നൈക്ക് കിരീടം. 

ഐ-ലീഗ് കിരീടത്തില്‍ ആര് ചുംബിക്കുമെന്ന് എന്ന് നിശ്ചയിക്കുന്ന നിർണായക പോരാട്ടങ്ങൾ ഇന്ന് ചെന്നൈയിലും കോഴിക്കോടും നടക്കും. പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ചെന്നൈ സിറ്റി ഇന്ന് മിനർവ പഞ്ചാബിനെയും രണ്ടാം സ്ഥാനക്കാരായ ഈസ്റ്റ് ബംഗാൾ ഗോകുലം കേരളയേയും നേരിടും. 

ചെന്നൈ സിറ്റിക്കും ഈസ്റ്റ് ബംഗാളിനും ഇടയിലുള്ള പോയിന്‍റ് വ്യത്യാസം വെറും ഒരു പോയിന്‍റാണ്. ഒന്നാം സ്ഥാനത്തുള്ള ചെന്നൈക്ക് 40 പോയിന്‍റും രണ്ടാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിന് 39 പോയിന്‍റും. ഈസ്റ്റ് ബംഗാളിന് കിരീടം നേടാൻ ഗോകുലത്തെ കീഴടക്കിയാല്‍ മാത്രം പോര. ചെന്നൈ തോല്‍ക്കുകയും വേണം. അതുകൊണ്ട് ഈസ്റ്റ് ബംഗാളിന്‍റെ കിരീട സ്വപ്നത്തിന് തടയിടാനാകും ഗോകുലം കേരള ശ്രമിക്കുക. രാജ്യത്തെ ഏറ്റവും മികച്ച ക്ലബുകളില്‍ ഒന്നായ ഈസ്റ്റ് ബംഗാൾ ഒരു ദേശീയ ലീഗ് കിരീടം നേടിയിട്ട് 15 വർഷങ്ങളായി. 2003-04 സീസണില്‍ നാഷണല്‍ ഫുട്ബോൾ ലീഗിലാണ് ഈസ്റ്റ് ബംഗാൾ അവസാന ലീഗ് കിരീടം നേടിയത്. ആ നീണ്ട കാത്തിരിപ്പിന് അന്ത്യമാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 

നിലവിലെ കിരീടജേതാക്കളായ മിനർവ പഞ്ചാബാണ് ചെന്നൈ സിറ്റിയുടെ എതിരാളികൾ. മിനർവയെ ചെന്നൈ തകർത്താല്‍ ചെന്നൈ സിറ്റിക്ക് കിരീടം സ്വന്തമാക്കാം. അതേസമയം മിനർവയോട് പരാജയപ്പെട്ടാല്‍ ഈസ്റ്റ് ബംഗാൾ - ഗോകുലം മത്സരഫലത്തെ ആശ്രയിച്ചാകും വിജയിയെ നിശ്ചയിക്കുക. ചെന്നൈ തോല്‍ക്കുകയും ഈസ്റ്റ് ബംഗാൾ ഗോകുലത്തോട് സമനില വഴങ്ങുകയും ചെയ്താല്‍ ഇരുടീമുകൾക്കും 40 പോയിന്‍റ് വീതമാകും. അങ്ങനെയെങ്കില്‍ ഹെഡ് ടു ഹെഡിന്‍റെ മികവില്‍ ചെന്നൈ സിറ്റി ചാമ്പ്യന്മാരാകും. രണ്ട് മത്സരങ്ങൾക്കും വൈകിട്ട് അഞ്ച് മണിക്കാണ് കിക്കോഫ്.  

20 ഗോളടിച്ച പെഡ്രോ മാന്‍സി, ഒമ്പത് ഗോളടിച്ച സാന്‍ഡ്രോ റോഡ്രിഗസ‌് എന്നിവരാണ‌് ചെന്നൈയുടെ കരുത്ത‌്. സസ‌്പെന്‍ഷനിലായ മലയാളിതാരം ജോബി ജസ‌്റ്റിന്‍ ഇല്ലാത്തത‌് ഈസ്റ്റ് ബംഗാളിന് തിരിച്ചടിയാണ‌്.  ഇന്ത്യക്കാരില്‍ ടോപ‌് സ‌്കോററായ ജോബി ഐസ്വാള്‍ താരം കരീം ഒമോലോജയെ തുപ്പിയതിനാണ‌് വിലക്ക്.  

ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങളില്‍ ഐസ്വാൾ എഫ്സി ചർച്ചില്‍ ബ്രദേഴ്സുമായും നെറോക എഫ്സി റിയല്‍ കശ്മീരുമായും ഏറ്റുമുട്ടും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് രണ്ട് മത്സരങ്ങളും. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.