വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരുടെ പോരാട്ടം ഗോള്‍രഹിത സമനിലയില്‍. പ്ലേ ഓഫ് ലക്ഷ്യമിട്ട് മുന്നേറുന്ന ഹൈദരാബാദ് എഫ്‌സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും മത്സരം സമനിലയിലായതോടെ ഓരോ സ്ഥാനം മെച്ചപ്പെടുത്തി മൂന്നും നാലും സ്ഥാനത്തേക്കുയര്‍ന്നു.
-
FULL-TIME | #HFCNEU
— Indian Super League (@IndSuperLeague) February 7, 2021 " class="align-text-top noRightClick twitterSection" data="
Honours even at the Tilak Maidan Stadium!#HeroISL #LetsFootball pic.twitter.com/plnTUSzYcA
">FULL-TIME | #HFCNEU
— Indian Super League (@IndSuperLeague) February 7, 2021
Honours even at the Tilak Maidan Stadium!#HeroISL #LetsFootball pic.twitter.com/plnTUSzYcAFULL-TIME | #HFCNEU
— Indian Super League (@IndSuperLeague) February 7, 2021
Honours even at the Tilak Maidan Stadium!#HeroISL #LetsFootball pic.twitter.com/plnTUSzYcA
നോര്‍ത്ത് ഈസ്റ്റിന്‍റെ ലാലങ് മാവിയയെ കളിയിലെ താരമായി തെരഞ്ഞെടുത്തു. തുല്യശക്തികള്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ശക്തമായ പോരാട്ടമാണ് ഇരുവരും കാഴ്‌ചവെച്ചത്. ഹൈദരാബാദ് പ്രതിരോധത്തില്‍ മികച്ച് നിന്നപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് മധ്യനിരയില്‍ മുന്നേറ്റം നടത്തി.
ലീഗിലെ അടുത്ത മത്സരത്തില്‍ ഈസ്റ്റ് ബംഗാളാണ് ഹൈദരാബാദിന്‍റെ എതിരാളികള്‍. മത്സരം ഈ മാസം 12ന് നടക്കും. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഈ മാസം 14ന് നടക്കുന്ന അടുത്ത പോരാട്ടത്തില്‍ ദുര്‍ബലരായ ഒഡീഷ എഫ്‌സിയെ നേരിടും.