കൊച്ചി: മലയാളികള്‍ക്ക് ഓണാശംസയുമായി ടീം കേരളാ ബ്ലാസ്റ്റേഴ്‌സ്. പുതിയ പരിശീലകന്‍ കിബു വിച്ചൂന അടക്കമുള്ള ബ്ലാസ്റ്റേഴ്‌സ് അംഗങ്ങള്‍ ട്വീറ്റിലൂടെയാണ് ആശംസകള്‍ പങ്കുവെച്ചത്.
വിച്ചൂനയെ കൂടാതെ മലയാളി താരങ്ങളായ സഹല്‍ അബ്‌ദുള്‍ സമദും അര്‍ജുന്‍ ജയരാജും പ്രശാന്തും ഉള്‍പ്പെടെയുള്ള താരങ്ങൾ ആശംസകള്‍ നേര്‍ന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ഏഴാം പതിപ്പിനായുള്ള തയ്യാറെടുപ്പിലാണ് ബ്ലാസ്റ്റേഴ്‌സ്.
-
കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്, ഞങ്ങളെല്ലാവരുടെയും ഹൃദയം നിറഞ്ഞ ഓണാശംസൾ!#HappyOnam #YennumYellow pic.twitter.com/6vx4yonRuU
— K e r a l a B l a s t e r s F C (@KeralaBlasters) August 31, 2020 " class="align-text-top noRightClick twitterSection" data="
">കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്, ഞങ്ങളെല്ലാവരുടെയും ഹൃദയം നിറഞ്ഞ ഓണാശംസൾ!#HappyOnam #YennumYellow pic.twitter.com/6vx4yonRuU
— K e r a l a B l a s t e r s F C (@KeralaBlasters) August 31, 2020കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്, ഞങ്ങളെല്ലാവരുടെയും ഹൃദയം നിറഞ്ഞ ഓണാശംസൾ!#HappyOnam #YennumYellow pic.twitter.com/6vx4yonRuU
— K e r a l a B l a s t e r s F C (@KeralaBlasters) August 31, 2020
നവംബറില്‍ ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് ഇത്തവ ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ടീമുകള്‍ കിരീടപോരാട്ടത്തിനായി കച്ചമുറുക്കുക. ഫത്തോർഡ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം, ബാംബോലിം അത്‌ലറ്റിക് സ്‌റ്റേഡിയം, വാസ്‌കോ തിലക് മൈതാൻ സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് പന്തുരുളുക. കൊവിഡ് 19 പശ്ചത്തലത്തിലാണ് വേദികളുടെ എണ്ണം വെട്ടിക്കുറച്ചത്. കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് ഫിനിഷ് ചെയ്‌തത്.